പാ​ലി​യേ​ക്ക​ര - കാ​ട്ടു​ക്ക​ര റോ​ഡി​ൽ ദു​രി​തയാ​ത്ര
Saturday, September 26, 2020 10:20 PM IST
തി​രു​വ​ല്ല: ടാ​റിം​ഗ് ഇ​ള​കി​യു​ണ്ടാ​യ കു​ഴി​ക​ൾ മ​ഴ വെ​ള്ള​ത്താ​ൽ മൂ​ടി ത​ടാ​ക​ങ്ങ​ളാ​യ​തോ​ടെ പാ​ലി​യേ​ക്ക​ര - കാ​ട്ടു​ക്ക​ര റോ​ഡി​ൽ ദു​രി​ത യാ​ത്ര. ന​ഗ​ര​സ​ഭ​യി​ലെ 31, 32 , 33 വാ​ർ​ഡു​ക​ളി​ൽ കൂ​ടി ക​ട​ന്നു പോ​കു​ന്ന പ്ര​ധാ​ന റോ​ഡാ​ണി​ത്.
തി​രു​വ​ല്ല - മാ​വേ​ലി​ക്ക​ര സം​സ്ഥാ​ന പാ​ത​യി​ലൂ​ടെ എ​ത്തു​ ന്ന വാ​ഹ​ന യാ​ത്രി​യ​ർ​ക്ക് തി​രു​ വ​ല്ല ന​ഗ​ര​ത്തി​ലെ​ത്താ​തെ ത​ ന്നെ കോ​ട്ട​യം സം​സ്ഥാ​ന പാ​ത​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നു​ള്ള എ​ളു​പ്പ​മാ​ർ​ഗം കൂ​ടി​യാ​ണ് ഈ ​റോ​ഡ് . അ​തി​നാ​ൽ ത​ന്നെ പ്ര​തി​ദി​നം നൂ​റ് ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് ദൈ​നം ദി​നം ഈ ​റോ​ഡി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​ത്. ‌

റോ​ഡി​ന്‍റെ തു​ട​ക്ക​ഭാ​ഗ​മാ​യ പാ​ലി​യേ​ക്ക​ര കു​രി​ശ​ടി മു​ത​ൽ അ​വ​സാ​ന ഭാ​ഗ​മാ​യ ഇ​ന്ത്യ​ൻ ഗ്യാ​സ് ഏ​ജ​ൻ​സി ഗോ​ഡൗ​ൺ വ​രെ​യു​ള്ള ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു കി​ട​ക്കു​ക​യാ​ണ്. റോ​ഡ് ത​ക​ർ​ന്നു​ണ്ടാ​യ കു​ഴി​ക​ളി​ൽ വെ​ള്ളം നി​റ​ഞ്ഞ് കി​ട​ക്കു​ക​യാ​ണ്. ഈ ​കു​ഴി​ക​ളി​ൽ വീ​ണ് നി​ര​വ​ധി ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കാ​റു​ള്ള​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. റോ​ഡി​ന്‍റെ ത​ക​ർ​ച്ച കാ​ര​ണം ഓ​ട്ടോ​റി​ക്ഷ​ക്കാ​ർ ഓ​ട്ടം വ​രാ​ റി​ല്ലെ​ന്നും നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ട്ടു. ‌