കു​ട്ടി​ക​ളി​ലെ മാ​റ്റ​ങ്ങ​ള്‍ മ​ന​സി​ലാ​ക്കി അ​ധ്യാ​പ​ക​ര്‍ ഇ​ട​പെ​ട​ല്‍ ന​ട​ത്ത​ണം: വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍
Saturday, September 26, 2020 10:20 PM IST
പ​ത്ത​നം​തി​ട്ട: കു​ട്ടി​ക​ളി​ലു​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ളെ ആ​ഴ​ത്തി​ല്‍ മ​ന​സി​ലാ​ക്കി അ​ധ്യാ​പ​ക​ര്‍ വ്യ​ക്തി​ഗ​ത ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്തേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്ന് വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ടി.​വി. അ​നു​പ​മ. വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പ് ഐ​സി​പി​എ​സ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ യൂ​ണി​റ്റ് പ​ത്ത​നം​തി​ട്ട​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ല​ന്തൂ​രി​ലെ സെ​ന്റ​ര്‍ ഫോ​ര്‍ അ​ഡ്വാ​ന്‍​സ്ഡ് സ്റ്റ​ഡീ​സ് കോ​ള​ജ് ഓ​ഫ് ടീ​ച്ചേ​ഴ്സ് ട്രെ​യി​നിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി സം​ഘ​ടി​പ്പി​ച്ച വെ​ബി​നാ​റി​ല്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു ഡ​യ​റ​ക്ട​ര്‍.

സെ​ന്‍റ​ര്‍ ഫോ​ര്‍ അ​ഡ്വാ​ന്‍​സ്ഡ് സ്റ്റ​ഡീ​സ് കോ​ള​ജ് ഓ​ഫ് ടീ​ച്ചേ​ഴ്സ് ട്രെ​യി​നിം​ഗി​ലെ വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രു​മാ​യി ഡ​യ​റ​ക്ട​ര്‍ സം​വ​ദി​ച്ചു. ജി​ല്ലാ ചൈ​ല്‍​ഡ് പ്രൊ​ട്ട​ക്ഷ​ന്‍ ഓ​ഫീ​സ​ര്‍ നീ​ത ദാ​സ്, കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ടി. ​സാ​റാ​മ്മ ജോ​യി, അ​ധ്യാ​പ​ക​നാ​യ ശ്രീ​കു​മാ​ര്‍, കോ​ള​ജ് യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ അ​ഭി​ജി​ത്ത് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.