ബൈ​പാ​സി​ന് മാ​മ്മ​ൻ മ​ത്താ​യി​യു​ടെ പേ​രി​ട​ണം: വി​ക്ട​ർ ടി. ​തോ​മ​സ് ‌‌
Saturday, September 26, 2020 10:20 PM IST
തി​രു​വ​ല്ല: കേ​ര​ള കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ എം​എ​ൽ​എ​യു​മാ​യ മാ​മ്മ​ൻ മ​ത്താ​യി​യു​ടെ സ്വ​പ്ന പ​ദ്ധ​തി​യാ​യി​രു​ന്ന തി​രു​വ​ല്ല ബൈ​പാ​സി​ന് മാ​മ്മ​ൻ മ​ത്താ​യി​യു​ടെ പേ​രി​ട​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് - ജോ​സ​ഫ് വി​ഭാ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ക്ട​ർ ടി. ​തോ​മ​സ്. യൂ​ത്ത് ഫ്ര​ണ്ട് - എം ​ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​മ്മ​ൻ മ​ത്താ​യി​യു​ടെ 17-ാം ച​ര​മ വാ​ർ​ഷി​ക ദി​ന​ത്തി​ൽ അ​ദ്ദേ​ഹം തു​ട​ങ്ങി വ​ച്ച ബൈ​പാ​സ് റോ​ഡി​ൽ ഫ​ല​വൃ​ക്ഷ​ത്തെ ന​ട്ട് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ‌

യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​നു കു​രു​വി​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള കോ​ൺ​ഗ്ര​സ് സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ റോ​യി ചാ​ണ്ട​പ്പി​ള്ള, ജോ​സ് പ​ഴ​യി​ടം, യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​ആ​ർ.​രാ​ജേ​ഷ്, ഭാ​ര​വാ​ഹി​ക​ളാ​യ ജെ​ഫ് ബി​ജു ഈ​ശോ, ഫി​ജി ഫെ​ലി​ക്സ് ഐ​സ​ക്, വി​ന​യ​ൻ ക​വി​യൂ​ർ, ജോ​സ് തേ​ക്കാ​ട്ടി​ൽ, രാ​ജേ​ഷ് ക​ല്ലൂ​പ്പാ​റ, നി​മി​ൻ സി. ​ഫി​ലി​പ്പോ​സ്, സു​മേ​ഷ് ക​രി​നി​ല​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മാ​മ്മ​ൻ മ​ത്താ​യി അ​ന്ത്യ​വി​ശ്ര​മം കൊ​ള്ളു​ന്ന മേ​പ്രാ​ൽ ഇ​മ്മാ​നു​വ​ൽ മ​ർ​ത്തോ​മ്മ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. ‌