അ​ഗ്നി​ശ​മ​ന സേ​ന പ​രി​ശീ​ല​ന ഹാ​ളി​ന് 25 ല​ക്ഷം രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി
Friday, September 25, 2020 10:14 PM IST
പ​ത്ത​നം​തി​ട്ട:ജി​ല്ലാ അ​ഗ്നി​ശ​മ​ന സേ​നാ വി​ഭാ​ഗ​ത്തി​ന് പു​തി​യ പ​രി​ശീ​ല​ന​ഹാ​ൾ നി​ർ​മി​ക്കു​ന്ന​തി​ന് 25 ല​ക്ഷം രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ അ​റി​യി​ച്ചു. എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നാ​ണ് തു​ക അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന സ​ർ​ക്കാ​ർ രൂ​പം ന​ൽ​കി​യ സി​വി​ൽ ഡി​ഫ​ൻ​സ് സേ​നാ അം​ഗ​ങ്ങ​ൾ​ക്കു​ള്ള പ​രി​ശീ​ല​നം, അ​ഗ്നി​ശ​മ​ന സേ​നാ ജീ​വ​ന​ക്കാ​രു​ടെ പ​രി​ശീ​ല​നം അ​ട​ക്ക​മു​ള്ള പ​രി​പാ​ടി​ക​ൾ​ക്ക് വേ​ണ്ട എ​ല്ലാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടും കൂ​ടി​യാ​ണ് പു​തി​യ ട്രെ​യി​നിം​ഗ് ഹാ​ൾ നി​ർ​മി​ക്കു​ക.
നി​ല​വി​ലു​ള്ള ഫ​യ​ർ സ്റ്റേ​ഷ​ൻ ഗാ​രേ​ജി​ന് മു​ക​ളി​ലാ​ണ് ഇ​ത് നി​ർ​മി​ക്കു​ന്ന​ത്. പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട വി​ഭാ​ഗ​ത്തി​നാ​ണ് നി​ർ​മാ​ണ ചു​മ​ത​ല. നി​ല​വി​ലെ ഫ​യ​ർ സ്റ്റേ​ഷ​ൻ ഗാ​രേ​ജി​ന് മു​ക​ളി​ലാ​യി വൈ​ദ്യു​തീ​ക​ര​ണം, ഇ​ന്‍റീ​രി​യ​ർ ഡെ​ക്ക​റേ​ഷ​ൻ, ഫ്ളോ​റിം​ഗ്, ഡൈ​നിം​ഗ് ഏ​രി​യ തു​ട​ങ്ങി എ​ല്ലാ​വി​ധ ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടും​കൂ​ടി​യ ട്രെ​യി​നിം​ഗ് സെ​ന്‍റ​റാ​ണ് നി​ർ​മി​ക്കു​ന്ന​ത്. ജി​ല്ലാ ആ​സ്ഥാ​ന നി​ല​യം എ​ന്ന നി​ല​യി​ൽ പ​ത്ത​നം​തി​ട്ട ഫ​യ​ർ സ്റ്റേ​ഷ​നി​ൽ അ​ഗ്നി​ര​ക്ഷാ വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​ർ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും നി​ര​വ​ധി പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. സം​സ്ഥാ​ന സ​ർ​ക്കാ​ർ ഈ ​വ​ർ​ഷം രൂ​പം ന​ൽ​കി​യ സി​വി​ൽ ഡി​ഫ​ൻ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ​ക്കു​ള്ള സ്റ്റേ​ഷ​ൻ ത​ല പ​രി​ശീ​ല​ന​വും ജി​ല്ലാ​ത​ല പ​രി​ശീ​ല​ന​വും ഇ​വി​ടെ​യാ​ണ് ന​ട​ത്തു​ന്ന​ത്.
അ​പ​ര്യാ​പ്ത​ത​ക​ൾ​ക്ക് ന​ടു​വി​ലാ​യി​രു​ന്നു നി​ല​യ​ത്തി​ൽ പ​രി​ശീ​ല​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചി​രു​ന്ന​ത്. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ വി​നോ​ദ് കു​മാ​ർ ന​ട​ത്തി​യ അ​ഭ്യ​ർ​ഥ​ന​യേ തു​ട​ർ​ന്നാ​ണ് പു​തി​യ ഹാ​ൾ നി​ർ​മാ​ണ​ത്തി​ന് നി​ർ​ദേ​ശം ന​ല്കി​യ​തെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.