കാ​ട്ടു​പ​ന്നി കൃ​ഷി​യി​ട​ത്തി​ൽ നാ​ശം വി​ത​ച്ചു
Friday, September 25, 2020 10:10 PM IST
കോ​ന്നി: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 14 മ​ഠ​ത്തി​ൽ​കാ​വ് പ്ര​ദേ​ശ​ത്ത് കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം കൃ​ഷി​യി​ട​ത്തി​ൽ നാ​ശം വി​ത​ച്ചു. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി പ്ര​കാ​രം പാ​ട്ട​ത്തി​ന് കൃ​ഷി ചെ​യ്തി​രു​ന്ന കൊ​ട്ട​കു​ന്നി​ൽ ത​ങ്ക​മ​ണി​യു​ടെ അ​ര ഏ​ക്ക​ർ കൃ​ഷി​യി​ട​ത്തി​ലെ 250 മൂ​ട് ക​പ്പ, ചേ​ന, ചേ​ന്പ് എ​ന്നി​വ പ​ന്നി ന​ശി​പ്പി​ച്ചു. കാ​ട്ടു​പ​ന്നി​യു​ടെ നാ​ശ​ത്തി​ൽ നി​ന്നും ര​ക്ഷ നേ​ടു​ന്ന​തി​നാ​യി കൃ​ഷി​യി​ട​ത്തി​ന് ചു​റ്റു വേ​ലി സ്ഥാ​പി​ച്ചി​രു​ന്നെ​ങ്കി​ലും അ​ത് ത​ക​ർ​ത്താ​ണ് കൃ​ഷി ന​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. തൊ​ട്ട​ടു​ത്തു ത​ന്നെ മ​ഹാ​ത്മാ ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​പ്പ് പ​ദ്ധ​തി പ്ര​കാ​രം ത​യാ​റാ​ക്കു​ന്ന ന​ഴ്സ​റി​യു​ടെ സ​മീ​പം അ​ന്പാ​ടി​യി​ൽ ബി​ന്ദു പ്ര​ശാ​ന്തി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലെ ക​പ്പ​യും കാ​ട്ടു​പ​ന്നി ന​ശി​പ്പി​ച്ചു. കാ​ട്ടു​പ​ന്നി​യു​ടെ നി​ര​ന്ത​ര ശ​ല്യ​ത്തി​ൽ നി​ന്നും കൃ​ഷി​ക്കാ​രെ ര​ക്ഷി​ക്കു​ന്ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​വാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്നാ​വ​ശ്യം ശ​ക്ത​മാ​കു​ക​യാ​ണ്.

അ​യ​ൽ​ക്കൂ​ട്ട കു​ടും​ബ​ങ്ങ​ളി​ൽ കു​ടും​ബ​ശ്രീ ഉ​ത്പ​ന്ന​ങ്ങ​ൾ

കു​ന്ന​ന്താ​നം:ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കു​ടും​ബ​ശ്രീ സം​രം​ഭ​ക യൂ​ണി​റ്റു​ക​ൾ നി​ർ​മി​ക്കു​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ൾ സി​ഡി​എ​സ് മു​ഖേ​ന അ​യ​ൽ​ക്കൂ​ട്ട​കു​ടും​ബ​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന ’ക​രു​ത​ൽ’ പ​ദ്ധ​തി കു​ന്ന​ന്താ​നം ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ രാ​ധാ​കൃ​ഷ്ണ​ക്കു​റു​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ക​മ​ല​മ്മ നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബി.​ശ​ശി​കു​മാ​ർ, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി.​എം. മോ​ഹ​ന​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ടി.​ആ​ർ. രാ​ജു, പി.​ടി. സു​ഭാ​ഷ്, ശ്രീ​ദേ​വി സ​തീ​ഷ് ബാ​ബു പ​ങ്കെ​ടു​ത്തു.