പ​റ​ക്കോ​ട് എ​ക്സൈ​സ് കോം​പ്ല​ക്സ് നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു
Friday, September 25, 2020 10:10 PM IST
പ​റ​ക്കോ​ട്:സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ 2018ലെ ​സു​സ്ഥി​ര ആ​സ്തി വി​ക​സ​ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 2.80 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് പ​റ​ക്കോ​ട്ടെ എ​ക്സൈ​സ് കോം​പ്ല​ക്സി​ന്‍റെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു. എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സ്, റേ​ഞ്ച് ഓ​ഫീ​സ് എ​ന്നി​വ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ണ് 12000 ച​തു​ര​ശ്ര അ​ടി​യി​ലു​ള്ള ഇ​രു നി​ല കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം.

നി​ല​വി​ൽ കെ​ട്ടി​ട​ത്തി​ന്‍റെ 60 ശ​ത​മാ​നം പ​ണി​ക​ളും പൂ​ർ​ത്തീ​ക​രി​ച്ചു. ഇ​രു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര​യു​ടെ കോ​ണ്‍​ക്രീ​റ്റിം​ഗ് ക​ഴി​ഞ്ഞ​ശേ​ഷം ഭി​ത്തി സി​മ​ന്‍റ് പ്ലാ​സ്റ്റ​റിം​ഗ് ചെ​യ്യു​ന്ന ജോ​ലി​ക​ളാ​ണു പു​രോ​ഗ​മി​ക്കു​ന്ന​ത്. പ്ലം​ബിം​ഗ്, വ​യ​റിം​ഗ് പ​ണി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കും. 2019 ജൂ​ണ്‍ 27നാ​ണ് കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. 2021 ഫെ​ബ്രു​വ​രി​യി​ൽ പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ജീ​വ​ന​ക്കാ​ർ​ക്ക് വി​ശ്ര​മ സൗ​ക​ര്യം, പ്ര​തി​ക​ൾ​ക്കു​ള്ള ലോ​ക്ക​പ്പ്, കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ൾ, തൊ​ണ്ടി സാ​ധ​നം സൂ​ക്ഷി​ക്കാ​നു​ള്ള മു​റി സൗ​ക​ര്യം എ​ന്നി​വ ഒ​രു​ക്കു​ന്നു​ണ്ട്. അ​ടൂ​രി​ലെ എ​ക്സൈ​സ് ഓ​ഫീ​സ് വ​ർ​ഷ​ങ്ങ​ളാ​യി വാ​ട​ക കെ​ട്ടി​ട​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. കെ​ട്ടി​ടം പ​ണി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ജി​ല്ല​യി​ലെ ത​ന്നെ ഏ​റ്റ​വും സൗ​ക​ര്യ​മു​ള്ള എ​ക്സൈ​സ് ഓ​ഫീ​സാ​യി പ​റ​ക്കോ​ട് എ​ക്സൈ​സ് കോം​പ്ല​ക്സ് മാ​റും.