സൗ​ജ​ന്യ ഭ​ക്ഷ്യ​ക്കി​റ്റ് ജി​ല്ലാ​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം ന​ട​ന്നു ‌‌
Thursday, September 24, 2020 10:16 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് പ്ര​തി​സ​ന്ധി നി​ല​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ നാ​ലു മാ​സം​കൂ​ടി സൗ​ജ​ന്യ ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണം ന​ട​ത്തു​മെ​ന്ന് വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ 100 ദി​ന ക​ര്‍​മ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി സം​സ്ഥാ​ന​ത്തെ 88 ല​ക്ഷം റേ​ഷ​ന്‍ കാ​ര്‍​ഡ് ഉ​ട​മ​ക​ള്‍​ക്ക് നാ​ലു മാ​സ​ത്തേ​ക്ക് ന​ല്‍​കു​ന്ന സൗ​ജ​ന്യ ഭ​ക്ഷ്യ​ക്കി​റ്റു​ക​ളു​ടെ ജി​ല്ലാ​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം പ​ത്ത​നം​തി​ട്ട ഡി​പ്പോ​യി​ലെ റേ​ഷ​ന്‍ ക​ട​യി​ല്‍ നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എം​എ​ല്‍​എ. ‌
സെ​പ്റ്റം​ബ​ര്‍ മു​ത​ല്‍ ഡി​സം​ബ​ര്‍ വ​രെ നാ​ലു​മാ​സ​മാ​ണ് സൗ​ജ​ന്യ ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണം ന​ട​ത്തു​ന്ന​ത്. ക​ട​ല, പ​ഞ്ച​സാ​ര, ആ​ട്ട, വെ​ളി​ച്ചെ​ണ്ണ ഉ​ള്‍​പ്പ​ടെ എ​ട്ടി​നം അ​വ​ശ്യ​വ​സ്തു​ക്ക​ളാ​ണ് സ​പ്ലൈ​കോ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന കി​റ്റി​ലു​ള്ള​ത്. ‌
വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ബീ​നാ ഷെ​റീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ സീ​നി​യ​ര്‍ സൂ​പ്ര​ണ്ട് എം.​എ​ന്‍. വി​നോ​ദ് കു​മാ​ര്‍, പ​ത്ത​നം​തി​ട്ട ഡി​പ്പോ സ​പ്ലൈ ഓ​ഫീ​സ​ര്‍ സി.​വി മോ​ഹ​ന​കു​മാ​ര്‍, ഡി​പ്പോ മാ​നേ​ജ​ര്‍ ആ​ര്‍. രാ​ജീ​വ്, അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ര്‍ എ​സ്. ദി​നേ​ശ് കു​മാ​ര്‍, സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി എ​ന്‍. സ​ജി​കു​മാ​ര്‍, സി​പി​ഐ ജി​ല്ലാ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എം.​കെ സ​ജി, ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​സു​രേ​ഷ് കു​മാ​ര്‍, മു​സ്‌​ലിം ലീ​ഗ് ആ​റ​ന്മു​ള നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ന്‍. ഐ. ​നൈ​സാം തു​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. സൈ​ന​ബാ ബീ​വി വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ​യി​ല്‍ നി​ന്നും കി​റ്റ് ഏ​റ്റു​വാ​ങ്ങി. ‌