പ​ത്ത​നം​തി​ട്ട​യി​ൽ 189 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് ‌
Thursday, September 24, 2020 10:16 PM IST
രോ​ഗ​മു​ക്തി 119 പേ​രി​ൽ ‌

‌പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 189 പേ​ർ​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. 149 പേ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ‌
രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ഏ​ഴു പേ​ർ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് വ​ന്ന​വ​രും, 33 പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രു​മാ​ണ്.‌
ജി​ല്ല​യി​ൽ ഇ​തേ​വ​രെ 6471 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 4466 പേ​ർ സ​ന്പ​ർ​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. കോ​വി​ഡ്-19 മൂ​ലം ജി​ല്ല​യി​ൽ ഇ​തേ​വ​രെ 39 പേ​ർ മ​ര​ണ​മ​ട​ഞ്ഞു. കൂ​ടാ​തെ കോ​വി​ഡ് ബാ​ധി​ത​രാ​യ മൂ​ന്നു പേ​ർ മ​റ്റ് രോ​ഗ​ങ്ങ​ൾ മൂ​ല​മു​ള​ള സ​ങ്കീ​ർ​ണ​ത​ക​ൾ നി​മി​ത്തം മ​ര​ണ​മ​ട​ഞ്ഞി​ട്ടു​ണ്ട്.
ഇ​ന്ന​ലെ 119 പേ​ർ കൂ​ടി രോ​ഗ​മു​ക്ത​രാ​യി. ഇ​തോ​ടെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 4961 ആ​യി. നി​ല​വി​ൽ 1468 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്.‌
ജി​ല്ല​യി​ൽ കോ​വി​ഡ്-19 മൂ​ല​മു​ള​ള മ​ര​ണ​നി​ര​ക്ക് 0.6 ശ​ത​മാ​ന​വും ഇ​ന്ന​ല​ത്തെ പ​രി​ശോ​ധ​ന പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് 5.74 ശ​ത​മാ​ന​വു​മാ​ണ്. ‌‌

ജി​ല്ല​യി​ൽ ഒ​രു മ​ര​ണം കൂ​ടി ‌‌
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ഇ​ന്ന​ലെ ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​ള​മ​ണ്ണൂ​ർ സ്വ​ദേ​ശി​നി (50)യാ​ണ് മ​രി​ച്ച​ത്. 22ന് ​തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കാ​ൻ​സ​ർ മൂ​ലം മ​രി​ച്ച ഇ​വ​ർ കോ​വി​ഡ് ബാ​ധി​ത​യാ​യി​രു​ന്നു. ഇ​തോ​ടെ ജി​ല്ല​യി​ലെ മ​ര​ണ​സം​ഖ്യ 39 ആ​യി. ‌
‌ഉ​റ​വി​ടം വ്യ​ക്ത​മാ​കാ​തെ 25 കേ​സു​ക​ൾ, ആ​രോ​ഗ്യ ​പ്ര​വ​ർ​ത്ത​ക​ർ എ​ട്ട് ‌‌
പ​ത്ത​നം​തി​ട്ട: ഇ​ന്ന​ലെ പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച 25 പേ​രു​ടെ സ​ന്പ​ർ​ക്ക​പ്പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല. മു​ത്തൂ​ർ, കാ​വും​ഭാ​ഗം, ചെ​റു​കോ​ൽ, വ​ള്ളം​കു​ളം, ചെ​ന്നീ​ർ​ക്ക​ര, പ​ത്ത​നം​തി​ട്ട, തോ​ണി​പ്പാ​റ, തി​രു​വ​ല്ല, എ​ഴു​മ​റ്റൂ​ർ, മു​ത്തൂ​ർ, അ​ടൂ​ർ, പ​ള്ളി​ക്ക​ൽ, ഏ​ഴം​കു​ളം, നാ​ര​ങ്ങാ​നം ഭാ​ഗ​ങ്ങ​ലി​ൽ ഉ​റ​വി​ടം വ്യ​ക്ത​മാ​കാ​ത്ത രോ​ഗ​ബാ​ധ​യു​ണ്ട്. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ എ​ട്ട് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ണ്ട്. ഇ​വ​രി​ൽ പ​ത,്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ല ഡോ​ക്ട​റും ഉ​ൾ​പ്പെ​ടു​ന്നു. ‌

‌ഗ്രീ​ൻ​വാ​ലി സി​എ​ഫ്എ​ൽ​ടി​സി​യി​ലും രോ​ഗി​ക​ളെ​ത്തി ‌
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ അ​ടൂ​ർ ഗ്രീ​ൻ​വാ​ലി​യി​ൽ തു​റ​ന്ന കോ​വി​ഡ് ഒ​ന്നാം​നി​ര ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലേ​ക്കും പോ​സി​റ്റീ​വാ​യ​വ​രെ അ​യ​ച്ചു തു​ട​ങ്ങി. 26 പേ​രെ​യാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഗ്രീ​ൻ​വാ​ലി​യി​ലേ​ക്ക് മാ​റ്റി​യ​ത്.
നി​ല​വി​ലു​ള്ള ഒ​ന്നാം​നി​ര ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ൽ റാ​ന്നി മേ​നാം​തോ​ട്ടം, കോ​ഴ​ഞ്ചേ​രി മു​ത്തൂ​റ്റ് ന​ഴ്സിം​ഗ് കോ​ള​ജ് എ​ന്നി​വ​യി​ൽ കൂ​ടു​ത​ൽ ഡോ​ക്ട​ർ​മാ​രെ നി​യോ​ഗി​ച്ച് ര​ണ്ടാം​നി​ര ചി​കി​ത്സാ കേ​ന്ദ്ര​മാ​ക്കി. നി​ല​വി​ൽ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി - 231, കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി 126 , റാ​ന്നി മേ​നാം​തോ​ട്ടം 80 , പ​ന്ത​ളം അ​ർ​ച്ച​ന 114, കോ​ഴ​ഞ്ചേ​രി മു​ത്തൂ​റ്റ് ന​ഴ്സിം​ഗ് കോ​ള​ജ് 243, പെ​രു​നാ​ട് കാ​ർ​മ്മ​ൽ 125, പ​ത്ത​നം​തി​ട്ട ജി​യോ 96 പേ​രും, ഇ​ര​വി​പേ​രൂ​ർ 45 എ​ന്നി​ങ്ങ​നെ​യാ​ണ് ഐ​സൊ​ലേ​ഷ​നി​ലു​ള്ള​വ​രു​ടെ എ​ണ്്ണം. ജി​ല്ല​യി​ൽ ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലാ​ത്ത, കോ​വി​ഡ്-19 ബാ​ധി​ത​രാ​യ 309 പേ​ർ വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ലു​ണ്ട്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ 86 പേ​ർ ഐ​സൊ​ലേ​ഷ​നി​ലു​ണ്ട്.‌
1481 പേ​രാ​ണ് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ഐ​സോ​ലേ​ഷ​നി​ലു​ള്ള​ത്. ഇ​ന്ന​ലെ പു​തു​താ​യി 167 പേ​രെ ഐ​സൊ​ലേ​ഷ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ‌‌

നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 17843 പേ​ർ ‌‌
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലെ 12991 നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. വി​ദേ​ശ​ത്തു​നി​ന്നും തി​രി​ച്ചെ​ത്തി​യ 2126 പേ​രും, ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും തി​രി​ച്ചെ​ത്തി​യ 2726 പേ​രും നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​വ​രു​ൾ​പ്പെ​ടെ 17843 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.‌
ഇ​ന്ന​ലെ 2150 സ്ര​വ പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ന്ന​ത്. ഇ​തി​ൽ 969 ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​ക​ളാ​യി​രു​ന്നു. 1163 റാ​പ്പി​ഡ് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​ക​ളും 18 ട്രൂ​നാ​റ്റ് പ​രി​ശോ​ധ​ന​യും ന​ട​ന്നു. സ്വ​കാ​ര്യ ലാ​ബു​ക​ളി​ൽ 803 സ്ര​വ സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ചു. 2112 പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ൾ ല​ഭി​ക്കാ​നു​ണ്ട്. ‌‌