സ്വ​യം പ്ര​തി​രോ​ധം തീ​ർ​ത്ത് ഗ​വി; കോ​വി​ഡ് പ​ടി​ക്കു പു​റ​ത്ത് ‌
Thursday, September 24, 2020 10:16 PM IST
‌പ​ത്ത​നം​തി​ട്ട: ഗ​വി മ​ഞ്ഞു​പു​ത​ച്ചു തു​ട​ങ്ങി​യെ​ങ്കി​ലും ആ ​കു​ളി​ർ​മ ആ​സ്വ​ദി​ക്കാ​ൻ അ​ധി​ക​മാ​രും എ​ത്തു​ന്നി​ല്ല. ഒ​രു ക​ണ​ക്കി​ന് ഇ​തു ത​ങ്ങ​ൾ​ക്ക് ന​ല്ല​തെ​ന്ന് ഗ​വി നി​വാ​സി​ക​ൾ.
കോ​വി​ഡി​നെ പ​ടി​ക്കു പു​റ​ത്തു നി​ർ​ത്തി​യി​രി​ക്കു​ക​യാ​ണ് കു​ടി​യേ​റ്റ ഗ്രാ​മം. സ്വ​യം തീ​ർ​ത്ത പ്ര​തി​രോ​ധ​ത്തി​ൽ വി​ശ്വാ​സം അ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ.‌
ഒ​രി​ക്ക​ൽ എ​ത്തി​നോ​ക്കി​യ രോ​ഗം പി​ന്നീ​ട് ക​ട​ന്നു​വ​ന്നി​ല്ല. ഒ​രു മാ​സം മു​ന്പാ​ണ് ഗ​വി​യി​ലെ ഒ​രു 19 കാ​ര​ന് കോ​വി​ഡ് പി​ടി​പെ​ട്ട​ത്. ഇ​ടു​ക്കി​യി​ലെ ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സി​ച്ച് രോ​ഗം ഭേ​ദ​മാ​യി. സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ പെ​ട്ട 17 പേ​രെ ആ​ങ്ങ​മൂ​ഴി​യി​ലെ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലാ​ക്കി. എ​ല്ലാ​വ​ർ​ക്കും നെ​ഗ​റ്റീ​വാ​യി​രു​ന്നു. പി​ന്നീ​ട് രോ​ഗം എ​ത്തി​യി​ട്ടി​ല്ല.
ലോ​ക്ക്ഡൗ​ണി​നെ തു​ട​ർ​ന്ന് ഗ​വി ടൂ​റി​സം മു​ട​ങ്ങി​യ​തി​നാ​ൽ പു​റ​ത്തു​നി​ന്ന് ആ​ളു​ക​ൾ എ​ത്തു​ന്നി​ല്ല. ഇ​തും കോ​വി​ഡ് പ​ട​രാ​തി​രി​ക്കാ​ൻ കാ​ര​ണ​മാ​യി.‌
പ​നി വ​ന്നാ​ൽ പോ​ലും പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്ക് ഗ​വി​യി​ൽ സൗ​ക​ര്യ​മി​ല്ല. ആ​ർ​ക്കെ​ങ്കി​ലും കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടാ​ൽ ഓ​ട്ടോ​റി​ക്ഷ​ക​ളോ ക​ഐ​ഫ്ഡി​സി​യു​ടെ ജീ​പ്പോ പി​ടി​ച്ച് വ​ണ്ടി​പ്പെ​രി​യാ​റി​ൽ എ​ത്തി ചി​കി​ത്സ തേ​ടേ​ണ്ടി​വ​രും.
പ​ത്ത​നം​തി​ട്ട റൂ​ട്ടി​ൽ റോ​ഡി​ലെ മ​ണ്ണി​ടി​ച്ചി​ൽ കാ​ര​ണം ഗ​താ​ഗ​ത സൗ​ക​ര്യ​മി​ല്ല. ഇ​തു​വ​ഴി​യു​ണ്ടാ​യി​രു​ന്ന ക​ഐ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സു​ക​ൾ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ നി​ല​ച്ചു.‌
പ​ത്തൊ​ന്പ​തു​കാ​ര​ന് കോ​വി​ഡ് ബാ​ധി​ച്ച​ത് ബ​ന്ധു​വി​നൊ​പ്പം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ നി​ന്ന് മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ഴാ​ണ്. പ​നി ല​ക്ഷ​ണ​ങ്ങ​ളു​മാ​യി വീ​ട്ടി​ൽ കി​ട​ന്ന യു​വാ​വി​നെ ഇ​ടു​ക്കി​യി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.‌
ഗ​വി ഗ​വ​ണ്‍​മെ​ന്‍റ് ഡി​സ്പെ​ൻ​സ​റി​യി​ൽ മാ​സ​ത്തി​ൽ ര​ണ്ടു ദി​വ​സം ജോ​ലി​ക്കെ​ത്തു​ന്ന ഒ​രു ഡോ​ക്റാ​ണു​ള്ള​ത്. സ്റ്റാ​ഫ് ന​ഴ്സു​മി​ല്ല.
ഗ​വി​യി​ൽ സ്ഥി​ര​മാ​യി ഡോ​ക്ട​റെ​യും ന​ഴ്സി​നെ​യും നി​യ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഇ​നി​യും ന​ട​പ്പാ​യി​ല്ല.
ല​യ​ങ്ങ​ളി​ൽ ഒ​രു​മി​ച്ച് താ​മ​സി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളാ​ണ് ഇ​വി​ടെ ഏ​റെ​യു​മു​ള്ള​ത്. ‌
ഗ​വി നി​വാ​സി​ക​ളു​ടെ ചി​കി​ത്സാ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി 2002ൽ ​ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി അ​നു​വ​ദി​ച്ച ആം​ബു​ല​ൻ​സ് ഒ​ന്ന​ര വ​ർ​ഷ​മാ​യി ക​ട്ട​പ്പു​റ​ത്താ​ണ്. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ആം​ബു​ല​ൻ​സി​ന് ചെ​റി​യ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യാ​ൽ വീ​ണ്ടും ഓ​ടി​ക്കാ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്. ‌