ഗി​രി​ദീ​പം പ​ദ്ധ​തി​യു​മാ​യി നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ‌
Thursday, September 24, 2020 10:14 PM IST
‌​അ​ടൂ​ർ: ആ​ദി​വാ​സി​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്യാ​നാ​യി നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​വോ​ള​ണ്ടി​യേ​ഴ്സ് അ​ടൂ​ർ ഗ​വ​ൺ​മെ​ന്‍റ് ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ശേ​ഖ​രി​ച്ച​പ്പോ​ൾകൊ​ടു​മ​ൺ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ മു​ഴു​വ​ൻ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്കും സ​ഹാ​യം എ​ത്തി​ക്കും. ‌
കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ൽ അ​തി​ജീ​വ​ന​ത്തി​ന് സ​ഹാ​യി​ക്കു​ന്ന "ഗി​രി​ദീ​പം' പ​ദ്ധ​തി​യു​ടെ ഒ​ന്നാം ഘ​ട്ട പ്ര​വ​ർ​ത്ത​ന​മാ​യ "തു​ണ - കാ​ടി​ന്‍റെ ന​ന്മ​യ്ക്ക് ' എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് സ​ഹാ​യം ന​ൽ​കു​ന്ന​ത്. എ​ൻ​എ​സ്എ​സ് ദി​ന​മാ​യ ഇ​ന്ന​ലെ പ​ത്ത​നം​തി​ട്ട​യി​ലെ അ​ഞ്ച് ക്ല​സ്റ്റ​റു​ക​ളാ​യ അ​ടൂ​ർ, തി​രു​വ​ല്ല, പ​ത്ത​നം​തി​ട്ട, റാ​ന്നി, കോ​ന്നി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള 59 സ്കൂ​ളി​ലെ പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രും വോ​ള​ണ്ടി​യേ​ഴ്സും ഭ​ക്ഷ്യ- വ​സ്ത്ര കി​റ്റു​ക​ൾ വി​ത​ര​ണ​ത്തി​നാ​യി ശേ​ഖ​രി​ച്ചു. ‌ ജി​ല്ല​യി​ലെ അ​ഞ്ച് കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ശേ​ഖ​രി​ക്ക​പ്പെ​ട്ട വ​സ്തു​ക്ക​ൾ 27ന് ​പ്ലാ​പ്പ​ള്ളി, കൊ​ക്കാ​ത്തോ​ട്, ആ​ങ്ങ​മൂ​ഴി, റാ​ന്നി, മൂ​ഴി​യാ​ർ സ്ഥ​ല​ങ്ങ​ളി​ലെ ആ​ദി​വാ​സി ഊ​രു​ക​ളി​ൽ എ​ത്തി​ച്ച് ന​ൽ​കും. ‌