ഉ​പ​ന്യാ​സ ര​ച​നാ മ​ത്സ​രം ‌‌
Thursday, September 24, 2020 10:12 PM IST
പ​ത്ത​നം​തി​ട്ട: ദേ​ശീ​യ ത​പാ​ല്‍ വാ​ര​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് ഭാ​ര​തീ​യ ത​പാ​ല്‍ വ​കു​പ്പ് കു​ട്ടി​ക​ള്‍​ക്കാ​യി ഉ​പ​ന്യാ​സ ര​ച​നാ മ​ത്സ​രം ന​ട​ത്തു​ന്നു. പ​ത്തു വ​യ​സു​വ​രെ ഒ​രു കാ​റ്റ​ഗ​റി അ​തി​നു​മു​ക​ളി​ല്‍ 16 വ​യ​സു​വ​രെ അ​ടു​ത്ത കാ​റ്റ​ഗ​റി എ​ന്നി​ങ്ങ​നെ ര​ണ്ടു വി​ഭാ​ഗ​ങ്ങ​ളാ​യാ​ണ് മ​ത്സ​രം. "ഞാ​ന്‍ എ​ന്‍റെ പോ​സ്റ്റ്മാ​നെ എ​ന്തു​കൊ​ണ്ട് ഇ​ഷ്ട​പ്പെ​ടു​ന്നു' എ​ന്ന വി​ഷ​യ​ത്തി​ല്‍ 500 വാ​ക്കി​ല്‍ ക​വി​യാ​തെ ഉ​പ​ന്യാ​സം എ​ഴു​തി ഒ​ക്ടോ​ബ​ര്‍ ആ​റി​ന് മു​ന്പാ​യി അ​ടു​ത്തു​ള്ള പോ​സ്റ്റ് ഓ​ഫീ​സി​ല്‍ ഏ​ല്പി​ക്കു​ക​യോ sptla. [email protected] എ​ന്ന ഇ​മെ​യി​ല്‍ വി​ലാ​സ​ത്തി​ല്‍ അ​യ​ക്കു​ക​യോ ചെ​യ്യു​ക.​സം​സ്ഥാ​ന ത​ല​ത്തി​ല്‍ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ആ​ദ്യ മൂ​ന്നു സ്ഥാ​ന​ക്കാ​ര്‍​ക്ക് യ​ഥാ​ക്ര​മം 2000, 1000, 500 രൂ​പ വീ​തം സ​മ്മാ​നം ല​ഭി​ക്കു​ന്ന​താ​ണ്. ര​ച​ന​യു​ടെ താ​ഴെ പേ​രും മേ​ല്‍​വി​ലാ​സ​വും ഫോ​ണ്‍ ന​മ്പ​റും ജ​ന​ന​ത്തീ​യ​തി​യും എ​ഴു​താ​ന്‍ മ​റ​ക്കാ​തി​രി​ക്കു​ക. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 0469 2602591, 9447595669. ‌