ജി​ല്ല​യി​ലെ ര​ണ്ടു ഭ​വ​ന സ​മു​ച്ച​യ​ങ്ങ​ളു​ടെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി നി​ര്‍​വ​ഹി​ച്ചു
Thursday, September 24, 2020 10:12 PM IST
പ​ത്ത​നം​തി​ട്ട: ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​പ്ര​കാ​രം പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ര​ണ്ടു ഭ​വ​ന സ​മു​ച്ച​യ​ങ്ങ​ളു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​നം വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ര്‍​വ​ഹി​ച്ചു. ജി​ല്ല​യി​ലെ പ​ന്ത​ള​ത്തും ഏ​നാ​ത്തു​മാ​യി ആ​രം​ഭി​ക്കു​ന്ന ഭ​വ​ന സ​മു​ച്ച​യ​ങ്ങ​ളി​ലൂ​ടെ നൂ​റു കു​ടും​ബ​ങ്ങ​ള്‍​ക്കാ​ണ് വീ​ടൊ​രു​ങ്ങു​ക. പ​ന്ത​ള​ത്ത് ര​ണ്ടു ട​വ​റു​ക​ളി​ലാ​യി 44 ഫ്‌​ളാ​റ്റു​ക​ളും ഏ​നാ​ത്ത് ര​ണ്ടു ട​വ​റു​ക​ളി​ലാ​യി 56 ഫ്‌​ളാ​റ്റു​ക​ളു​മാ​ണ് ഒ​രു​ങ്ങു​ന്ന​ത്. ആ​റു​മാ​സ​മാ​ണ് നി​ര്‍​മാ​ണ കാ​ലാ​വ​ധി. ‌

ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​യു​ടെ മൂ​ന്നാം​ഘ​ട്ട​മാ​യ പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ള്‍ പ​ന്ത​ളം മു​ടി​യൂ​ര്‍​ക്കോ​ണം മ​ന്ന​ത്തു​കോ​ള​നി​യി​ലു​ള്ള സാം​സ്‌​കാ​രി​ക​നി​ല​യ​ത്തി​ലാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്. ‌

മ​ന്ത്രി എ.​സി.​മൊ​യ്തീ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി കെ.​രാ​ജു ശി​ലാ​ഫ​ല​കം അ​നാ​ച്ഛാ​ദ​ന ച​ട​ങ്ങ് ഓ​ണ്‍​ലൈ​നി​ലൂ​ടെ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ലെ ശി​ലാ​ഫ​ല​കം അ​നാ​ച്ഛാ​ദ​നം ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ടി.​കെ സ​തി​യും ഏ​ഴം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ശി​ലാ​ഫ​ല​കം അ​നാ​ച്ഛാ​ദ​നം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ബി.​സ​തി​കു​മാ​രി​യും നി​ര്‍​വ​ഹി​ച്ചു.‌

പ​ന്ത​ളം ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍​മാ​ന്‍ ആ​ര്‍. ജ​യ​ന്‍, ന​ഗ​ര​സ​ഭ ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ എ. ​രാ​മ​ന്‍, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ രാ​ധാ രാ​മ​ച​ന്ദ്ര​ന്‍, ആ​രോ​ഗ്യ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ല​സി​ത ടീ​ച്ച​ര്‍, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി ജി. ​ബി​നു, ഏ​ഴം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ധാ​മ​ണി ഹ​രി​കു​മാ​ര്‍, ലൈ​ഫ്മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സി.​പി. സു​നി​ല്‍, വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ‌