മ​ഴ കു​റ​ഞ്ഞു, സം​ഭ​ര​ണി​ക​ളി​ലേ​ക്ക് നീ​രൊ​ഴു​ക്ക് തുടരുന്നു ; ക​ക്കി​യി​ൽ റെ​ഡ് അ​ല​ർ​ട്ട് ‌‌
Wednesday, September 23, 2020 11:07 PM IST
പ​ത്ത​നം​തി​ട്ട: കെ​എ​സ്ഇ​ബി ലി​മി​റ്റ​ഡി​ന്‍റെ ശ​ബ​രി​ഗി​രി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ ക​ക്കി-​ആ​ന​ത്തോ​ട് റി​സ​ര്‍​വോ​യ​റി​ന്‍റെ വൃ​ഷ്ടി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ പെ​യ്ത മ​ഴ​യു​ടെ ഫ​ല​മാ​യി റീ​സ​ര്‍​വോ​യ​റി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് ശ​ക്ത​മാ​യി തു​ട​രു​ന്നു. റി​സ​ര്‍ വോ​യ​റി​ന്‍റെ പ​ര​മാ​വ​ധി ജ​ല​നി​ര​പ്പ് 981.46 മീ​റ്റ​റാ​ണ്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​നു റി​സ​ര്‍​വോ​യ​റി​ന്‍റെ ജ​ല​നി​ര​പ്പ് 976.25 മീ​റ്റ​റി​ല്‍ എ​ത്തി.‌

റി​സ​ര്‍​വോ​യ​റി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് ശ​ക്ത​മാ​യ​തി​നാ​ല്‍, ഇ​ന്ന​ലെ രാ​ത്രി 12ഓ​ടു കൂ​ടി റി​സ​ര്‍​വോ​യ​റി​ലെ ജ​ല​നി​ര​പ്പ് 976.41 മീ​റ്റ​റി​ല്‍ എ​ത്തി​ച്ചേ​രാ​നു​ള്ള സാ​ധ്യ​ത ഉ​ള്ള​തി​നാ​ല്‍ കെ​എ​സ്ഇ​ബി അ​ണ​ക്കെ​ട്ട് സു​ര​ക്ഷാ വി​ഭാ​ഗം റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു.‌

ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ പ​മ്പാ ന​ദി​യു​ടെ​യും ക​ക്കാ​ട്ടാ​റി​ന്‍റെ​യും ഇ​രു​ക​ര​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​രും പൊ​തു​ജ​ന​ങ്ങ​ളും സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ര്‍​മാ​ന്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ് അ​റി​യി​ച്ചു.‌പ​ന്പ സം​ഭ​ര​ണി​യി​ൽ ഇ​ന്ന​ലെ ജ​ല​നി​ര​പ്പ് 982.70 മീ​റ്റ​റി​ലെ​ത്തി. ഡാ​മി​ലെ പ​ര​മാ​വ​ധി സം​ഭ​ര​ണ​ശേ​ഷി 986.33 മീ​റ്റ​റാ​ണ്.‌

മൂ​ഴി​യാ​ർ സം​ഭ​ര​ണ​യി​ൽ റെ​ഡ് അ​ല​ർ​ട്ട് തു​ട​രു​ക​യാ​ണ്. ഇ​ന്ന​ലെ പൊ​തു​വെ മ​ഴ കു​റ​വാ​യി​രു​ന്നു. വൃ​ഷ്ടി പ്ര​ദേ​ശ​ങ്ങ​ളി​ലും മ​ഴ കു​റ​ഞ്ഞു നി​ന്നു. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടു​വ​രെ​യു​ള്ള ക​ണ​ക്കു​ക​ളി​ൽ കോ​ന്നി​യി​ൽ 56 മി​ല്ലി​മീ​റ്റ​ർ മ​ഴ ല​ഭി​ച്ചു. അ​യി​രൂ​ർ കു​രു​ടാ​മ​ണ്ണി​ൽ മ​ഴ​മാ​പി​നി​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ ക​ണ​ക്ക് 24.2 മി​ല്ലി മീ​റ്റ​റാ​ണ്.‌

പ​ന്പാ​ന​ദി​യി​ൽ ഇ​ന്ന​ലെ രാ​വി​ല​ത്തെ ജ​ല​നി​ര​പ്പ് 4.47 മീ​റ്റ​റാ​യി​രു​ന്നു. മ​ണി​മ​ല​യാ​റ്റി​ൽ 4.63 മീ​റ്റ​റാ​യി​രു​ന്നു ജ​ല​നി​ര​പ്പ്. അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ 9.87 മീ​റ്റ​ർ ജ​ല​നി​ര​പ്പു​യ​ർ​ന്നു. ഒ​ന്പ​ത് മീ​റ്റ​റാ​ണ് അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കാ​നു​ള്ള ജ​ല​നി​ര​പ്പ്. ‌‌