നാ​ലു മാ​സ തു​ട​ര്‍​ക്കിറ്റു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ഇ​ന്ന് ‌‌
Wednesday, September 23, 2020 11:07 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്തെ എ​ല്ലാ റേ​ഷ​ന്‍ കാ​ര്‍​ഡ് ഉ​ട​മ​ക​ള്‍​ക്കും വി​ത​ര​ണം ചെ​യ്യാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ള​ള നാ​ലു മാ​സ തു​ട​ര്‍​കി​റ്റു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ഇ​ന്നു ന​ട​ക്കും.

ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ നി​ര്‍​വ​ഹി​ക്കും. ഇ​ന്ന് രാ​വി​ലെ 11 ന് ​പ​ത്ത​നം​തി​ട്ട ടൗ​ണി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഷാ​ജ​ഹാ​ന്‍ ലൈ​സ​ന്‍​സി​യാ​യി​ട്ടു​ള​ള ജി​യോ ഹോ​സ്പി​റ്റ​ലി​ന് സ​മീ​പ​ത്തു​ള​ള 106-ാം ന​മ്പ​ര്‍ റേ​ഷ​ന്‍​ക​ട​യി​ലാ​ണു ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം. ‌

മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍, നി​യ​മ​സ​ഭ​യി​ല്‍ പ്രാ​തി​നി​ധ്യ​മു​ള്ള രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പ്ര​കാ​രം ന​ട​ത്തു​ന്ന ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.
ഡി​സം​ബ​ർ വ​രെ​യാ​ണ് കി​റ്റു​ക​ൾ ന​ൽ​കു​ന്ന​ത്. ‌