ര​ണ്ട് ഭ​വ​ന സ​മു​ച്ച​യ​ങ്ങ​ളു​ടെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം ഇ​ന്ന് ‌‌
Wednesday, September 23, 2020 11:04 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ സ​മ്പൂ​ര്‍​ണ പാ​ര്‍​പ്പി​ട സു​ര​ക്ഷാ പ​ദ്ധ​തി​യാ​യ ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി മൂ​ന്നാം​ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി ര​ണ്ട് ഭ​വ​ന സ​മു​ച്ച​യ​ങ്ങ​ളു​ടെ നി​ര്‍​മാ​ണം ആ​രം​ഭി​ക്കു​ന്നു.
നി​ര്‍​മാ​ണോ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 11.30ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ നി​ര്‍​വ​ഹി​ക്കും. മ​ന്ത്രി എ.​സി. മൊ​യ്തീ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ന്ത്രി​മാ​ര്‍, ചീ​ഫ് സെ​ക്ര​ട്ട​റി, ന​വ​കേ​ര​ള ക​ർ​മ പ​ദ്ധ​തി കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. ‌

പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ലെ സ​മു​ച്ച​യ​ത്തി​ന്‍റെ ശി​ലാ​ഫ​ല​കം മ​ന്ത്രി കെ.​രാ​ജു​വും ഏ​ഴം​കു​ളം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ സ​മു​ച്ച​യ​ത്തി​ന്‍റെ ശി​ലാ​ഫ​ല​കം ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ​യും അ​നാ​ച്ഛാ​ദ​നം ചെ​യ്യും. ആ​ന്‍റോ ആ​ന്‍റ​ണി എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. പ​ന്ത​ളം ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ടി.​കെ. സ​തി, ഏ​ഴം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി. ​ല​ത, മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ള്‍, രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കും. ‌

പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ലെ മു​ടി​യൂ​ര്‍​ക്കോ​ണം മ​ന്ന​ത്തു ഏ​ഴം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഏ​നാ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കെ​ട്ടി​ട​സ​മു​ച്ച​യം. ‌