‌ 1385 പേ​ർ ഐ​സൊ​ലേ​ഷ​നി​ൽ, 17458 ആ​ളു​ക​ൾ നി​രീ​ക്ഷ​ണ​ത്തി​ൽ ‌
Wednesday, September 23, 2020 11:04 PM IST
‌പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ൽ 1385 പേ​രാ​ണ് ഐ​സൊ​ലേ​ഷ​നി​ലു​ള്ള​ത്. ഇ​വ​രി​ൽ 188 പേ​രെ ഇ​ന്ന​ലെ പു​തു​താ​യി ആ​ശു​പ​ത്രി​ക​ളി​ലെ​ത്തി​ച്ച​താ​ണ്. ‌
ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലാ​ത്ത, കോ​വി​ഡ്-19 ബാ​ധി​ത​രാ​യ 265 പേ​ർ വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ലു​ണ്ട്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ 68 പേ​രാ​ണ് ഐ​സൊ​ലേ​ഷ​നി​ലു​ള്ള​ത്.

കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ൽ റാ​ന്നി മേ​നാം​തോ​ട്ടം, കോ​ഴ​ഞ്ചേ​രി മു​ത്തൂ​റ്റ് ന​ഴ്സിം​ഗ് കോ​ള​ജ് എ​ന്നി​വ ര​ണ്ടാം​നി​ര കേ​ന്ദ്ര​ങ്ങ​ളാ​യി മാ​റ്റി. ‌ കൂ​ടു​ത​ൽ ഡോ​ക്ട​ർ​മാ​രെ ര​ണ്ടി​ട​ത്തേ​ക്കു നി​യ​മി​ക്കു​ക​യും ചെ​യ്തു. ജി​ല്ല​യി​ൽ 12718 സ​ന്പ​ർ​ക്ക​ക്കാ​രു​ൾ​പ്പെ​ടെ 17458 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.‌

2251 സ്ര​വസാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് ‌‌

ഇ​ന്ന​ലെ ജി​ല്ല​യി​ൽ​ന ിന്ന് 2251 ​സ്ര​വ സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. ഇ​തി​ൽ 837 ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​ക​ളും 1386 റാ​പ്പി​ഡ് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​ക​ളു​മാ​യി​രു​ന്നു. 27 പേ​രി​ൽ ട്രൂ​നാ​റ്റ് പ​രി​ശോ​ധ​ന​യും ഒ​രു സി ​ബി നാ​റ്റ് പ​രി​ശോ​ധ​ന​യും ന​ട​ന്നു.
സ്വ​കാ​ര്യ ലാ​ബു​ക​ളി​ൽ 862 സാ​ന്പി​ളു​ക​ളാ​ണ് ശേ​ഖ​രി​ച്ച​ത്. 2191 സാ​ന്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. ‌