ചി​ത്ര​ങ്ങ​ള്‍ വ​ര​ച്ചു​കി​ട്ടി​യ 15105 രൂ​പ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ‌
Wednesday, September 23, 2020 11:01 PM IST
‌പ​ത്ത​നം​തി​ട്ട: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സ​ഹാ​യ​വു​മാ​യി പ​ത്താം ക്ലാ​സു​കാ​ര​ന്‍. സ്വ​ന്ത​മാ​യി വ​ര​ച്ച ചി​ത്ര​ങ്ങ​ള്‍ വി​റ്റു​കി​ട്ടി​യ തു​ക​യാ​യ 15105 രൂ​പ​യു​ടെ ചെ​ക്ക് മ​ണി​യാ​ര്‍ സ്വ​ദേ​ശി​യാ​യ അ​മ​ല്‍ കൃ​ഷ്ണ ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നു​ഹി​ന് കൈ​മാ​റി. ‌

ആ​ളു​ക​ളു​ടെ ചി​ത്ര​ങ്ങ​ളും ഈ ​മി​ടു​ക്ക​ന്‍ വ​ര​ച്ചു ന​ല്‍​കും. ചി​ത്ര​ങ്ങ​ള്‍​ക്ക് ല​ഭി​ക്കു​ന്ന തു​ക മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്യും എ​ന്ന ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് സ​ഹാ​യ​ങ്ങ​ള്‍ എ​ത്തി​യ​ത്. 30 പേ​രു​ടെ ചി​ത്ര​ങ്ങ​ള്‍ വ​ര​ച്ച​പ്പോ​ള്‍ കി​ട്ടി​യ തു​ക​യാ​ണ് കൈ​മാ​റി​യ​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു തു​ക കൈ​മാ​റി​യ​തി​നൊ​പ്പം അ​മ​ല്‍ കൃ​ഷ്ണ വ​ര​ച്ച ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി നൂ​ഹി​ന്‍റെ ചി​ത്ര​വും ക​ള​ക്ട​ര്‍​ക്ക് സ​മ്മാ​നി​ച്ചു. ‌

പ​ത്ത​നം​തി​ട്ട അ​മൃ​ത വി​ദ്യാ​ല​യം ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ളി​ല്‍ നി​ന്ന് പ​ത്താം ക്ലാ​സ് വി​ജ​യി​ച്ച അ​മ​ല്‍ കൃ​ഷ്ണ പ്ല​സ് വ​ൺ പ്ര​വേ​ശ​ന​ത്തി​നു കാ​ത്തു​നി​ൽ​ക്കു​ക​യാ​ണ്. ‌