തോ​ട്ടാ​യി​ക്ക​ട​വ് - ഓ​മ​ല്ലി​ക്കേ​രി റോ​ഡ് നി​ർ​മാ​ണോ​ദ്ഘാ​ട​നം
Wednesday, September 23, 2020 11:01 PM IST
തി​രു​വ​ല്ല: തി​രു​വ​ല്ല ന​ഗ​ര​സ​ഭ​യി​ലെ ര​ണ്ടാം വാ​ർ​ഡി​നെ​യും കോ​ട്ട​യം ജി​ല്ല​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന നാ​ലു​കോ​ടി​യെ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ചു​മ​ത്ര തോ​ട്ടാ​യി​ക്ക​ട​വ് - ഓ​മ​ല്ലി​ക്കേ​രി റോ​ഡി​ന്‍റെ​യും പാ​ല​ത്തി​ന്‍റെ​യും നി​ർ​മാ​ണോ​ദ്ഘാ​ട​നം ന​ട​ന്നു. മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ആ​ർ. ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ റീ​നാ മാ​ത്യൂ​സ് ചാ​ല​ക്കു​ഴി, ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ​മാ​രാ​യ അ​ലി​ക്കു​ഞ്ഞ് ചു​മ​ത്ര, ഷീ​ലാ വ​ർ​ഗീ​സ്, അ​രു​ന്ധ​തി അ​ശോ​ക്, പാ​യി​പ്പാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം കൃ​ഷ്ണ​കു​മാ​ർ, പി. ​എ​സ്. ലാ​ല​ൻ, ബി​ന്ദു വേ​ലാ​യു​ധ​ൻ, എം. ​എ​ൻ. ശി​വ​ൻ​കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

റോ​ഡ് യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ ഇ​രു പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യു​ള്ള ജ​ന​ങ്ങ​ളു​ടെ പ​തി​റ്റാ​ണ്ടു​ക​ളാ​യി നീ​ണ്ടു നി​ന്ന യാ​ത്രാ ദു​രി​ത​ത്തി​നാ​ണ് പ​രി​ഹാ​ര​മാ​ർ​ഗം തെ​ളി​യു​ന്ന​ത്. തോ​ട്ടാ​യി​ക്ക​ട​വി​ലാ​ണ് പു​തി​യ പാ​ലം നി​ർ​മി​ക്കു​ന്ന​ത്. മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള 40 ല​ക്ഷം രൂ​പ​യും ന​ഗ​ര​സ​ഭാ ഫ​ണ്ടി​ൽ നി​ന്നു​ള്ള 20 ല​ക്ഷം രൂ​പ​യും വി​നി​യോ​ഗി​ച്ചാ​ണ് നി​ർ​മാ​ണം.

നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ എം​സി റോ​ഡി​ലെ തി​ര​ക്ക് ഒ​ഴി​വാ​ക്കി ച​ങ്ങ​നാ​ശേ​രി, കോ​ട്ട​യം ഭാ​ഗ​ത്തേ​ക്കു​ള്ള റോ​ഡി​ലേ​ക്ക് വാ​ഹ​ന യാ​ത്രി​ക​ർ​ക്ക് വേ​ഗ​ത്തി​ൽ പ്ര​വേ​ശി​ക്കാ​ൻ സാ​ധി​ക്കും.