താ​ത്കാ​ലി​ക നി​യ​മ​നം ‌
Wednesday, September 23, 2020 11:01 PM IST
‌മ​ല്ല​പ്പ​ള്ളി: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കീ​ഴ്വാ​യ്പൂ​രി​ൽ ആ​രം​ഭി​ക്കു​ന്ന കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​റി​ലേ​ക്ക് (സി​എ​ഫ്എ​ൽ​ടി​സി) ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കും.

അ​റ്റ​ൻ​ഡ​ർ, ക്ലീ​നിം​ഗ് സ്റ്റാ​ഫ്, വോ​ള​ണ്ടി​യ​ർ, വാ​ച്ച്മാ​ൻ ത​സ്തി​ക​യി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​ന് താ​ത്പ​ര്യ​മു​ള്ള18 - 50നും ​മ​ധ്യേ​യു​ള്ള​വ​രെ​യാ​ണ് പ്രാ​യ​മു​ള്ള​വ​രെ​യാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. ദി​വ​സ​വേ​ത​നം 750 രൂ​പ. താ​ത്പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ 26ന് ​രാ​വി​ലെ 11ന് ​മ​ല്ല​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ന​ട​ക്കു​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ മ​തി​യാ​യ രേ​ഖ​ക​ളു​മാ​യി പ​ങ്കെ​ടു​ക്ക​ണം. ഫോ​ൺ: 0469-2683084. ‌