രാ​ജീ​വ് ഗാ​ന്ധി ഗു​ഡ്‌​വി​ല്‍ ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റി​ന്‍റെ സൗ​ജ​ന്യ ഡ​യാ​ലി​സി​സ് പ​ദ്ധ​തി മ​ല്ല​പ്പ​ള്ളി​യി​ൽ ‌‌
Wednesday, September 23, 2020 11:01 PM IST
മ​ല്ല​പ്പ​ള്ളി: പ്ര​ഫ. പി. ​ജെ. കു​ര്യ​ന്‍ ചെ​യ​ര്‍​മാ​നാ​യ രാ​ജീ​വ്‌​ഗാ​ന്ധി ഗു​ഡ്‌​വി​ല്‍ ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റി​ന്‍റെ സൗ​ജ​ന്യ ഡ​യാ​ലി​സി​സ് പ​ദ്ധ​തി മ​ല്ല​പ്പ​ള്ളി റ​വ. ജോ​ര്‍​ജ് മാ​ത്ത​ന്‍ മെ​മ്മോ​റി​യ​ല്‍ ആ​ശു​പ​ത്രി​യി​ലും.
മ​ല്ല​പ്പ​ള്ളി താ​ലൂ​ക്കി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും ‍ഡ​യാ​ലി​സി​സ് ചെ​യ്യു​ന്ന​തി​ന് നി​ല​വി​ല്‍ സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത​തും പാ​വ​പ്പെ​ട്ട കി​ഡ്നി രോ​ഗി​ക​ള്‍​ക്ക് ചി​കി​ത്സാ​ച്ചെ​ല​വ് ക​ഴി​യാ​ത്ത​തും പ​രി​ഗ​ണി​ച്ചാ​ണ് ട്ര​സ്റ്റി​ന്‍റെ സൗ​ജ​ന്യ ഡ​യാ​ലി​സി​സ് പ​ദ്ധ​തി മ​ല്ല​പ്പ​ള്ളി​യി​ലും ആ​രം​ഭി​ക്കു​ന്ന​തെ​ന്ന് ട്ര​സ്റ്റ് ചെ​യ​ര്‍​മാ​ന്‍ പ്ര​ഫ. പി.​ജെ. കു​ര്യ​ന്‍ അ​റി​യി​ച്ചു.‌

സൗ​ജ​ന്യ ഡ​യാ​ലി​സി​സ് പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​മാ​യി ര​ണ്ട് മെ​ഷീ​നു​ക​ള്‍ പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ സ്ഥാ​പി​ച്ച് ദി​വ​സേ​ന നാ​ല് രോ​ഗി​ക​ള്‍​ക്ക് വീ​തം സൗ​ജ​ന്യ ഡ​യാ​ലി​സി​സ് ന​ട​ത്തി വ​രി​ക​യാ​ണ്. ര​ണ്ടാം ഘ​ട്ട പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ മ​ല്ല​പ്പ​ള്ളി റ​വ.​ജോ​ര്‍​ജ് മാ​ത്ത​ന്‍ മെ​മ്മോ​റി​യ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ സി​എ​സ്ഐ മ​ധ്യ​കേ​ര​ള ഇ​ട​വ​ക അ​ധ്യ​ക്ഷ​ന്‍ ബി​ഷ​പ് റ​വ.​തോ​മ​സ് കെ.​ഉ​മ്മ​ന്‍ നി​ര്‍​വ​ഹി​ക്കും.

ട്ര​സ്റ്റ് ചെ​യ​ര്‍​മാ​ന്‍ പ്ര​ഫ.​പി.​ജെ.​കു​ര്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ല്‍ മാ​ത്യു ടി. ​തോ​മ​സ് എം​എ​ല്‍​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി ഉ​ള്‍​പ്പെ​ടെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളും സാ​മൂ​ദാ​യി​ക നേ​താ​ക്ക​ളും പ​ങ്കെ​ടു​ക്കും. ‌