സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ല്‍ നി​ന്ന് 124 പേ​ര്‍​ക്ക് കൂ​ടി രോ​ഗം
Tuesday, September 22, 2020 10:30 PM IST
പ​ത്ത​നം​തി​ട്ട: ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച 161 സ​മ്പ​ര്‍​ക്ക രോ​ഗി​ക​ളി​ല്‍ 124 പേ​രും നി​ല​വി​ലെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ല്‍​പെ​ട്ട​വ​രാ​ണ്. രോ​ഗ​ബാ​ധി​ത​രാ​കു​ന്ന​വ​രു​ടെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക വി​പു​ല​മാ​കു​ന്ന​തോ​ടെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ലും പ്ര​തി​ദി​ന വ​ര്‍​ധ​ന​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.
മ​ര​ണാ​ന​ന്ത​രം, വി​വാ​ഹം തു​ട​ങ്ങി​യ ച​ട​ങ്ങു​ക​ള്‍, പൊ​തു​പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ​യി​ലെ പ​ങ്കാ​ളി​ത്തം രോ​ഗ​ബാ​ധ കൂ​ടാ​ന്‍ കാ​ര​ണ​മാ​യി​ട്ടു​ണ്ട്.
അ​ടൂ​ർ, പ​ത്ത​നം​തി​ട്ട കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​ക​ളി​ലാ​യി ഏ​ഴു പേ​ർ​ക്ക് കൂ​ടി ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
നേ​ര​ത്തെ പോ​സി​റ്റീ​വാ​യ​വ​രു​ടെ പ്രാ​ഥ​മി​ക സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ല്‍​പെ​ട്ട​വ​രാ​ണേ​റെ​യും. കൂ​ടാ​തെ 25 പേ​രി​ല്‍ ഉ​റ​വി​ടം വ്യ​ക്ത​മാ​കാ​ത്ത രോ​ഗ​ബാ​ധ​യു​മു​ണ്ട്.
നി​ല​വി​ലു​ള്ള ക്ല​സ്റ്റ​റു​ക​ളി​ല്‍ ക​ട​യ്ക്കാ​ട്ട് ഒ​രാ​ള്‍​ക്ക് കൂ​ടി രോ​ഗം ബാ​ധി​ച്ചു. ഇ​തോ​ടെ ക​ട​യ്ക്കാ​ട് ക്ല​സ്റ്റ​റി​ല്‍ നി​ല​വി​ലെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 447 ആ​യി. കോ​ഴ​ഞ്ചേ​രി മാ​ര്‍​ക്ക​റ്റി​ല്‍ ഇ​ന്ന​ലെ ഒ​രാ​ള്‍​ക്ക് കൂ​ടി രോ​ഗം ക​ണ്ടെ​ത്തി.
കോ​ഴ​ഞ്ചേ​രി മാ​ര്‍​ക്ക​റ്റി​ല്‍ നി​ല​വി​ല്‍ 23 പേ​രി​ലാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്നത്.
തി​രു​വ​ല്ല​യി​ലെ ബി​സി​എം​സി ക്ല​സ്റ്റ​റി​ല്‍ ആ​റു പേ​രി​ലും ടി​എം​എം ക്ല​സ്റ്റ​റി​ല്‍ ര​ണ്ടു​പേ​ര്‍​ക്കും പു​തു​താ​യി രോ​ഗം ക​ണ്ടെ​ത്തി.
ബി​സി​എം​സി ക്ല​സ്റ്റ​റി​ല്‍ 211, ടി​എം​എം 59 എ​ന്നി​ങ്ങ​നെ​യാ​ണ് നി​ല​വി​ലെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം.
ര​ണ്ട് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രി​ലാ​ണ് ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്.
സ​മ്പ​ര്‍​ക്ക​വ്യാ​പ​നം അ​ധി​ക​മാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്ത പ്ര​ദേ​ശ​ങ്ങ​ള്‍ മ​ങ്ങാ​രം, ഏ​നാ​ത്ത്, വ​യ​ല, കു​ര​മ്പാ​ല, റാ​ന്നി, പു​ല്ലൂ​പ്രം, അ​ങ്ങാ​ടി, തോ​ട്ട​മ​ണ്‍, പു​തു​ശേ​രി​മ​ല, പ്ര​മാ​ടം, അ​യി​രൂ​ര്‍, ചെ​റു​കു​ള​ഞ്ഞി, ക​രി​കു​ളം, മ​ണ്ണ​ടി, പെ​രി​ങ്ങ​നാ​ട്, ആ​ന​ന്ദ​പ്പ​ള്ളി, ഏ​നാ​ത്ത്, വാ​യ്പൂ​ര്, മ​ഞ്ഞാ​ടി, മേ​പ്രാ​ല്‍, ചാ​ലാ​പ്പ​ള്ളി, വാ​ള​ക്കു​ഴി, പ​രു​മ​ല, കാ​ട്ടൂ​ര്‍​പേ​ട്ട, ചെ​റു​കോ​ല്‍, മ​ങ്ങാ​രം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളു​ള്‍​പ്പെ​ടു​ന്നു.
ഉ​റ​വി​ടം വ്യ​ക്ത​മാ​കാ​ത്ത കേ​സു​ക​ളി​ല്‍ പ്ര​മാ​ട​ത്ത് നാ​ലു​വ​യ​സു​കാ​ര​ന്‍, ആ​റ​ന്മു​ള സ്വ​ദേ​ശി (11), തി​രു​വ​ല്ല സ്വ​ദേ​ശി​നി (34), ഏ​റ​ത്ത് സ്വ​ദേ​ശി (33), തി​രു​വ​ല്ല സ്വ​ദേ​ശി​യാ​യ ഇ​ല​ക്ട്രീ​ഷ​ന്‍ (38), ഏ​ഴം​കു​ളം സ്വ​ദേ​ശി​നി (65), പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യാ​യ ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ര്‍ (29), എ​ഴു​മ​റ്റൂ​ര്‍ സ്വ​ദേ​ശി​യാ​യ മേ​സ്തി​രി പ​ണി​ക്കാ​ര​ന്‍ (29), ക​രി​കു​ളം ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലെ ജോ​ലി​ക്കാ​ര​ന്‍ (39), കെ​എ​സ്ഇ​ബി ലൈ​ന്‍​മാ​ന്‍ വ​ട​ശേ​രി​ക്ക​ര സ്വ​ദേ​ശി (47), ക​ട​മ്പ​നാ​ട് സ്വ​ദേ​ശി​യാ​യ മ​ത്സ്യ, സ്റ്റേ​ഷ​ന​റി വ്യാ​പാ​രി (44), പു​റ​മ​റ്റം സ്വ​ദേ​ശി​നി (21), ഏ​ഴം​കു​ളം സ്വ​ദേ​ശി പ​ത്ത​നം​തി​ട്ട ഡി​ഫ​ന്‍​സ് പെ​ന്‍​ഷ​ന്‍ ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര​ന്‍ (26), തി​രു​വ​ല്ല സ്വ​ദേ​ശി (28), ക​രി​കു​ളം ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലെ ബീ​റ്റ് ഓ​ഫീ​സ​ര്‍ (26), അ​ങ്ങാ​ടി സ്വ​ദേ​ശി (54), എ​റ​ണാ​കു​ള​ത്ത് സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യ റാ​ന്നി സ്വ​ദേ​ശി (29), എ​ഴു​മ​റ്റൂ​ര്‍ സ്വ​ദേ​ശി​യാ​യ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ര്‍ (29) എ​ന്നി​വ​രു​ള്‍​പ്പെ​ടു​ന്നു.