പ​ന്പ, ക​ക്കി സം​ഭ​ര​ണി​ക​ളി​ൽ ജ​ല​നി​ര​പ്പു​യ​രു​ന്നു
Tuesday, September 22, 2020 10:27 PM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി​ഗി​രി ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​യു​ടെ പ​ന്പ, ക​ക്കി സം​ഭ​ര​ണി​ക​ളി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു.
മ​ഴ ക​ന​ത്ത​തോ​ടെ വൃ​ഷ്ടി പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള നീ​രൊ​ഴു​ക്ക് വ​ർ​ധി​ച്ച​തോ​ടെ സം​ഭ​ര​ണി​ക​ളി​ലെ ജ​ല​നി​ര​പ്പ് ഉ​യ​രു​ക​യാ​ണ്.
പ​ന്പ ഡാ​മി​ന്‍റെ പ​ര​മാ​വ​ധി ജ​ല​നി​ര​പ്പ് 986.33 മീ​റ്റ​റാ​ണ്. പ​ന്പ ഡാ​മി​ന്‍റെ ഇ​ന്ന​ലെ രാ​വി​ലെ 10 ന് ​റി​സ​ർ​വോ​യ​റി​ന്‍റെ ജ​ല​നി​ര​പ്പ് 980.90 മീ​റ്റ​റി​ൽ എ​ത്തി​യി​ട്ടു​ണ്ട്.
ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ഐ​സ്ഇ​ബി അ​ണ​ക്കെ​ട്ട് സു​ര​ക്ഷാ വി​ഭാ​ഗം നീ​ല അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.
റി​സ​ർ​വോ​യ​റി​ലെ ജ​ല​നി​ര​പ്പ് 983.50 മീ​റ്റ​ർ എ​ത്തി​ച്ചേ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടും തു​ട​ർ​ന്ന് 984.50 മീ​റ്റ​റി​ലെ​ത്തി​യാ​ൽ റെ​ഡ് അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ക്കും.
നീ​ല അ​ല​ർ​ട്ട് നി​ല​നി​ൽ​ക്കു​ന്ന ക​ക്കി - ആ​ന​ത്തോ​ട് സം​ഭ​ര​ണി​യി​ൽ ഇ​ന്ന​ലെ ജ​ല​നി​ര​പ്പ് 975.31 മീ​റ്റ​റി​ലെ​ത്തി. 981.456 മീ​റ്റ​റാ​ണ് സം​ഭ​ര​ണ​ശേ​ഷി.
മൂ​ഴി​യാ​ർ ഡാ​മി​ന്‍റെ മൂ​ന്ന് ഷ​ട്ട​റു​ക​ൾ തു​റ​ന്ന് ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ച്ചി​രു​ന്നു.
ഇ​തോ​ടൊ​പ്പം ക​ക്കാ​ട് പ​ദ്ധ​തി​യി​ൽ ഉ​ത്പാ​ദ​നം കൂ​ട്ടു​ക​യും ചെ​യ്ത​തോ​ടെ മൂ​ഴി​യാ​റി​ലെ ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ക്കാ​നാ​യി​ട്ടു​ണ്ട്.