തി​രു​വ​ല്ല​യി​ൽ പൈ​പ്പ് മാ​റ്റി​യി​ടീ​ൽ ജോ​ലി​ക​ൾ മാ​റ്റി​വ​ച്ചു
Tuesday, September 22, 2020 10:27 PM IST
തി​രു​വ​ല്ല: കി​ഫ് ബി ​പ്രോ​ജ​ക്റ്റി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​ല്ല ജ​ല ശു​ദ്ധീ​ക​ര​ണ​ശാ​ല​യി​ൽ ഇ​ന്ന് മു​ത​ൽ ആ​രം​ഭി​ക്കാ​നി​രു​ന്ന പൈ​പ്പു​ക​ൾ ബ​ന്ധി​പ്പി​ക്കു​ന്ന പ​ണി​ക​ൾ ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് മാ​റ്റി​വ​ച്ചു.
പ​ണി​ക​ളു​ടെ ഭാ​ഗ​മാ​യി തി​രു​വ​ല്ല മു​നി​സി​പ്പാ​ലി​റ്റി​യി​ലും നെ​ടു​മ്പ്രം, പെ​രി​ങ്ങ​ര പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഭാ​ഗി​ക​മാ​യും വെ​ളി​യ​നാ​ട്, വാ​ഴ​പ്പ​ള്ളി, കു​റി​ച്ചി, പാ​യി​പ്പാ​ട്, തൃ​ക്കൊ​ടി​ത്താ​നം പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പൂ​ർ​ണ​മാ​യും മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ൽ ജ​ല​വി​ത​ര​ണം ത​ട​സ​പ്പെ​ടു​മെ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​കു​ന്ന​ത് വ​രെ പൈ​പ്പു​ക​ളു​ടെ പ​ണി​ക​ൾ മാ​റ്റി​വ​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​ദി​വ​സ​ങ്ങ​ളി​ൽ കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ന് ത​ട​സ​മു​ണ്ടാ​കി​ല്ലെ​ന്ന് ജ​ല അ​ഥോ​റി​റ്റി എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.