ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ​യ്ക്കും കോ​വി​ഡ്
Saturday, September 19, 2020 10:42 PM IST
അ​ടൂ​ര്‍: കോ​വി​ഡ് സ​മ്പ​ര്‍​ക്ക വ്യാ​പ​നം രൂ​ക്ഷ​മാ​യ അ​ടൂ​രി​ല്‍ എം​എ​ല്‍​എ​യ്ക്കും കോ​വി​ഡ്. ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ​യ്ക്ക് ഇ​ന്ന​ലെ​യാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ 17ന് ​ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യ്ക്ക് എം​എ​ല്‍​എ സ്ര​വം ന​ല്‍​കി​യി​രു​ന്നു. ഭാ​ര്യ, മ​ക്ക​ള്‍, ഡ്രൈ​വ​ര്‍, പി​എ എ​ന്നി​വ​ര്‍​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. വെ​ള്ളി​യാ​ഴ്ച വ​രെ​യും എം​എ​ല്‍​എ പൊ​തു​പ​രി​പാ​ടി​ക​ളി​ല്‍ സ​ജീ​വ​മാ​യി​രു​ന്ന​തി​നാ​ല്‍ അ​ദ്ദേ​ഹ​വു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ലാ​യ നി​ര​വ​ധി​യാ​ളു​ക​ള്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​കേ​ണ്ടി​വ​രും.