ക​ര്‍​ഷ​ക​ദ്രോ​ഹ നി​യ​മ​ങ്ങ​ള്‍​ക്കെ​തി​രെ പ്ര​തി​ഷേ​ധം
Saturday, September 19, 2020 10:42 PM IST
പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ക​ര്‍​ഷ​ക ദ്രോ​ഹ നി​യ​മ നി​ര്‍​മാ​ണ​ങ്ങ​ള്‍​ക്കെ​തി​രെ ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധം ന​ട​ന്നു.

നി​യ​മ​ത്തി​ന്‍റെ പ​ക​ര്‍​പ്പു ക​ത്തി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു പ്ര​തി​ഷേ​ധം. പാ​ര്‍​ല​മെ​ന്‍റി​ല്‍ അ​വ​ത​രി​പ്പി​ച്ച ഭേ​ദ​ഗ​തി​ക​ള്‍ ക​ര്‍​ഷ​ക ര​ക്ഷ​യ്ക്കു​ള്ള​ത​ല്ലെ​ന്ന് ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് കു​റ്റ​പ്പെ​ടു​ത്തി. വ​ന്‍​കു​ട ഭൂ​ഉ​ട​മ​ക​ള്‍​ക്കും വി​ദേ​ശ ഏ​ജ​ന്‍​സി​ക​ളും ഉ​ള്‍​പ്പെ​ടെ​യു​ള്ള കോ​ര്‍​പ​റേ​റ്റു​ക​ള്‍​ക്ക് ഭൂ​വി​നി​യോ​ഗം, വ​ള​സം​ഭ​ര​ണം, കാ​ര്‍​ഷി​കോ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല്പ​ന എ​ന്നി​വ​യി​ല്‍ പൂ​ര്‍​ണ സ്വാ​ത​ന്ത്ര്യം ന​ല്‍​കാ​നു​ള്ള നി​യ​മ​നി​ര്‍​മാ​ണം, വി​ല​നി​ര്‍​ണ​യാ​വ​കാ​ശം പോ​ലും ക​ര്‍​ഷ​ക​രി​ല്‍ നി​ന്നെ​ടു​ത്തു മാ​റ്റു​ക​യാ​ണ്.
ഇ​തി​നെ നി​യ​മ​പ​ര​മാ​യ ചോ​ദ്യം ചെ​യ്യാ​ന്‍ പോ​ലു​മാ​കി​ല്ലെ​ന്ന ത​ര​ത്തി​ലു​ള്ള നി​യ​മം അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. രാ​ജ്യ​ത്തു​ട​നീ​ളം ശ​ക്ത​മാ​യ ക​ര്‍​ഷ​ക പ്ര​ക്ഷോ​ഭം ഇ​തി​നെ​തി​രെ ഉ​യ​ര്‍​ന്നു​വ​ര​ണ​മെ​ന്നും യോ​ഗം ആ​ഹ്വാ​നം ചെ​യ്തു.
യോ​ഗം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് കോ​ശി ഉ​ദ്ഘാ​ട​നം ചെ​യ്തു.