മ​ല്ല​പ്പ​ള്ളി​യി​ല്‍ സ​മാ​ന്ത​ര പാ​ലം: ശ്ര​ദ്ധ ക്ഷ​ണി​ക്ക​ല്‍ സ​മ​രം ന​ട​ത്തി
Saturday, September 19, 2020 10:40 PM IST
മ​ല്ല​പ്പ​ള്ളി: 64 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള മ​ല്ല​പ്പ​ള്ളി വ​ലി​യ പാ​ല​ത്തി​ന് സ​മാ​ന്ത​ര പാ​ലം നി​ര്‍​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം ശ്ര​ദ്ധ ക്ഷ​ണി​ക്ക​ല്‍ സ​മ​രം ന​ട​ത്തി. സം​സ്ഥാ​ന ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം കു​ഞ്ഞു​കോ​ശി പോ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റ്റി.​എ​സ്. ച​ന്ദ്ര​ശേ​ഖ​ര​ന്‍ നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ജു പു​ളി​മ്പ​ള്ളി, ആ​നി​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തോ​മ​സ് മാ​ത്യു, സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി​യം​ഗം വ​ര്‍​ഗീ​സ് മാ​മ്മ​ന്‍, ഷി​ബു പു​തു​ക്കേ​രി​ല്‍, ജോ​സ​ഫ് മാ​ത്യു, എം.​എ​സ്. ശ്രീ​ദേ​വി, വ​ര്‍​ഗീ​സ് മാ​മ്മൂ​ട​ന്‍, കെ.​ജി.​ശ്രീ​ധ​ര​ന്‍, ത​ങ്ക​മ​ണി ഗോ​വി​ന്ദ​ന്‍, ബാ​ബു പ​ടി​ഞ്ഞാ​റെ​ക്കൂ​റ്റ്, തോ​മ​സ് മാ​ത്യു വ​ല്യ​വീ​ട്ടി​ല്‍, ലാ​ലു തോ​മ​സ്, ജോ​യി ഇ​ട​ത്തു​ണ്ടി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

1956 സെ​പ്തം​ബ​ര്‍ 19 നാ​ണ് ശ്രീ​ചി​ത്തി​ര തി​രു​നാ​ള്‍ ബാ​ല​രാ​മ​വ​ര്‍​മ മ​ണി​മ​ല​യാ​റി​നു കു​റു​കെ മ​ല്ല​പ്പ​ള്ളി​യി​ല്‍ പാ​ലം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ആ ​കാ​ല​യ​ള​വി​ല്‍ നി​ര്‍​മി​ച്ച മി​ക്ക പാ​ല​ങ്ങ​ളു​ടെ​യും സ്ഥാ​ന​ത്ത് പു​തി​യ​തോ സ​മാ​ന്ത​ര​മാ​യോ പാ​ല​ങ്ങ​ള്‍ ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. എ​ന്നി​ട്ടും സം​സ്ഥാ​ന പാ​ത​യി​ലെ മ​ല്ല​പ്പ​ള്ളി അ​വ​ഗ​ണി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് കു​റ്റ​പ്പെ​ടു​ത്തി.
അ​ടു​ത്ത ബ​ജ​റ്റി​ല്‍ പാ​ല​ത്തി​ന് തു​ക വ​ക​യി​രു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

നേ​ര​ത്തേ ടൗ​ണി​ല്‍ പ്ര​ക​ട​നം ന​ട​ത്തി​യ ശേ​ഷ​മാ​ണ് പാ​ല​ത്തി​ന്‍റെ ന​ട​പ്പാ​ത​യി​ല്‍ ശ്ര​ദ്ധ ക്ഷ​ണി​ക്ക​ല്‍ സ​മ​രം ന​ട​ത്തി​യ​ത്. പ്ര​ക​ട​ന​ത്തി​ന് അ​നി​ല്‍ ക​യ്യാ​ലാ​ത്ത്, രാ​ജ​ന്‍ എ​ണാ​ട്ട്, ജോ​സ് കു​ഴി മ​ണ്ണി​ല്‍, ബി​ജു പ​ണി​ക്ക​മു​റി ജോ​ണ്‍​സ​ണ്‍ ജേ​ക്ക​ബ്, സ​ജി താ​മ​ര​ശേ​രി, സു​രേ​ഷ് ശ്രാ​മ്പി​ക്ക​ല്‍, ബാ​ബു ഐ​പ്പ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.