കാ​വും​ഭാ​ഗം - ഇ​ടി​ഞ്ഞി​ല്ലം റോ​ഡ് ചെ​ളി​ക്കു​ണ്ടാ​യി ‌
Saturday, September 19, 2020 10:40 PM IST
തി​രു​വ​ല്ല: പു​ന​രു​ദ്ധാ​ര​ണ ജോ​ലി​ക​ള്‍ നട​ക്കു​ന്ന കാ​വും​ഭാ​ഗം - ഇ​ടി​ഞ്ഞി​ല്ലം റോ​ഡ് ക​ന​ത്ത​മ​ഴ​യി​ല്‍ ചെ​ളി​ക്കു​ണ്ടാ​യി. ദേ​ശീ​യ പാ​ത നി​ല​വാ​ര​ത്തി​ല്‍ പ​ണി​യു​ന്ന റോ​ഡി​ലൂ​ടെ ഇ​പ്പോ​ള്‍ കാ​ല്‍​ന​ട​യാ​ത്ര പോ​ലും അ​സാ​ധ്യ​മാ​യി. കി​ഫ്ബി പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി നി​ര്‍​മി​ക്കു​ന്ന റോ​ഡി​ന്‍റെ നി​ര്‍​മാ​ണം ഇ​ഴ​യു​ക​യാ​ണ്.

നി​ര്‍​മാ​ണം ന​ട​ക്കു​ന്ന​തി​നാ​ല്‍ റോ​ഡി​ന്‍റെ പ​ല ഭാ​ഗ​ത്തും വ​ശ​ങ്ങ​ളി​ല്‍ മ​ണ്ണും മെ​റ്റ​ലും കി​ട​ക്കു​ക​യാ​ണ്. ക​ന​ത്ത മ​ഴ​യി​ല്‍ ഇ​തെ​ല്ലാം ഒ​ലി​ച്ച് ഇ​റ​ങ്ങി​യ​തോ​ടെ​യാ​ണ് റോ​ഡ് കു​ള​മാ​യ​ത്.തി​രു​വ​ല്ല -കാ​യം​കു​ളം റോ​ഡി​ല്‍ കാ​വും​ഭാ​ഗ​ത്തി​നെ​യും തി​രു​വ​ല്ല- ച​ങ്ങ​നാ​ശേ​രി റോ​ഡി​ല്‍ ഇ​ടി​ഞ്ഞി​ല്ല​ത്തി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ് നി​ര്‍​ദി​ഷ്ട റോ​ഡ്. 17 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് അ​ഞ്ച് കി​ലോ​മീ​റ്റ​ര്‍ റോ​ഡ് പു​ന​രു​ദ്ധ​രി​ക്കു​ന്ന​ത്.

കാ​യം​കു​ളം, അ​മ്പ​ല​പ്പു​ഴ തു​ട​ങ്ങി​യ സം​സ്ഥാ​ന പാ​ത​ക​ളി​ല്‍ നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്ക് തി​രു​വ​ല്ല ന​ഗ​രം ഒ​ഴി​വാ​ക്കി ച​ങ്ങ​നാ​ശേ​രി ഭാ​ഗ​ത്തേ​ക്ക് പോ​കാ​നു​ള്ള എ​ളു​പ്പ​മാ​ര്‍​ഗ്ഗ​മാ​ണ് ഈ ​റോ​ഡ്.
പു​ഞ്ച​പ്പാ​ട​ത്ത് കൂ​ടി ക​ട​ന്ന് പോ​കു​ന്ന ഈ ​റോ​ഡ് വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ നി​ര​ന്ത​രം ത​ക​ര്‍​ന്നി​രു​ന്നു. പാ​ത​യി​ലെ ഇ​ടി​ഞ്ഞി​ല്ലം പാ​ലം അ​ടു​ത്ത​യി​ടെ ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്ന് കൊ​ടു​ത്തു. എ​ന്നാ​ല്‍ പാ​ല​ത്തി​ന്‍റെ പ്ര​യോ​ജ​നം പൂ​ര്‍​ണ​മാ​യി ല​ഭി​ക്ക​ണ​മെ​ങ്കി​ല്‍ റോ​ഡും കൂ​ടി പൂ​ര്‍​ത്തി​യാ​ക​ണം. റോ​ഡ് ഉ​യ​ര്‍​ത്തി​യെ​ങ്കി​ല്‍ മാ​ത്ര​മെ വെ​ള്ള​പ്പൊ​ക്ക​ത്തെ അ​തി​ജീ​വി​ക്കാ​ന്‍ ക​ഴി​യൂ. ഈ ​വ​ര്‍​ഷം ഒ​ടു​വി​ല്‍ ടാ​റിം​ഗ് പൂ​ര്‍​ത്തി​യാ​ക്കി ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്ന് കൊ​ടു​ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്. ‌