ക്യാ​പ്റ്റ​ൻ രാ​ജു പു​ര​സ്കാ​രം ന​ട​ൻ ജ​നാ​ർ​ദ​ന് സ​മ്മാ​നി​ച്ചു
Saturday, September 19, 2020 10:40 PM IST
പ​ത്ത​നം​തി​ട്ട: സി​നി​മ പ്രേ​ക്ഷ​ക കൂ​ട്ടാ​യ്മ​യു​ടെ പ്ര​ഥ​മ ക്യാ​പ്റ്റ​ൻ രാ​ജൂ സ്മാ​ര​ക പു​ര​സ്കാ​രം ന​ട​ൻ ജ​നാ​ർ​ദ്ദ​ന​ന് എ​റ​ണാ​കു​ള​ത്തെ പ്ര​സാ​ദം വീ​ട്ടി​ലെ​ത്തി സ​മ്മാ​നി​ച്ചു. സം​വി​ധാ​യ​ക​ൻ ര​ഞ്ജി പ​ണി​ക്ക​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

അ​വാ​ർ​ഡ് സ​മ്മാ​നി​ച്ച​ശേ​ഷം ന​ട​ൻ ജ​നാ​ർ​ദ​നെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. സം​വി​ധാ​യ​ക​ൻ എം. ​പ​ത്മ​കു​മാ​ർ പ്ര​ശ​സ്തി​പ​ത്രം സ​മ്മാ​നി​ച്ചു. സി​നി​മ പ്രേ​ക്ഷ​ക കൂ​ട്ടാ​യ്മ സം​സ്ഥാ​ന ക​ണ്‍​വീ​ന​ർ സ​ലിം പി. ​ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ക്ട​ർ ടി. ​തോ​മ​സ്, പി. ​സ​ക്കീ​ർ ശാ​ന്തി , എ​സ്. അ​ഫ്സ​ൽ , ര​തീ​ഷ് മു​ട്ട​പ്പ​ള്ളി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.