പോ​ലീ​സ് ലാ​ത്തി​ച്ചാ​ര്‍​ജി​ല്‍ നി​ര​വ​ധിപ്പേ​ര്‍​ക്കു പ​രി​ക്ക്
Saturday, September 19, 2020 10:32 PM IST
പ​ത്ത​നം​തി​ട്ട : മ​ന്ത്രി കെ.​ടി. ജ​ലീ​ലി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി ന​ട​ത്തി​യ ക​ള​ക്ട​റേ​റ്റ് മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം. മാ​ര്‍​ച്ച് പോ​ലീ​സ് ത​ട​ഞ്ഞ​തി​നേ തു​ട​ര്‍​ന്നു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​നി​ടെ പ്ര​വ​ര്‍​ത്ത​ര്‍ ബാ​രി​ക്കേ​ഡ് ക​ട​ന്ന് പോ​ലീ​സി​നു നേ​രെ തി​രി​ഞ്ഞ​തോ​ടെ ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു.

ക​ള​ക്ട​റേ​റ്റ് വ​ണ്‍​വേ റോ​ഡി​ലേ​ക്ക് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ഓ​ട​ക്കി​യ​റി. പി​ന്നാ​ലെ ഓ​ടി​യ പോ​ലീ​സ് പ്ര​വ​ര്‍​ത്ത​ക​രെ ത​ട​ഞ്ഞു. ഇ​വി​ടെ വ​ച്ചു​ണ്ടാ​യ ഉ​ന്തി​ലും ത​ള്ളി​ലും നി​ര​വ​ധി പ്ര​വ​ര്‍​ത്ത​ക​ര്‍ താ​ഴെ വീ​ണു. വ​നി​താ പ്ര​വ​ര്‍​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്ത് പൊ​ലീ​സ് വാ​ഹ​ന​ത്തി​ലേ​ക്ക് ക​യ​റ്റി​യ​തി​നു പി​ന്നാ​ലെ എം.​ജി. ക​ണ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വീ​ണ്ടും പോ​ലീ​സ് വ​ല​യം ഭേ​ദി​ക്കാ​ന്‍ ശ്ര​മി​ക്ക​വെ​യാ​ണ് ലാ​ത്തി​ച്ചാ​ര്‍​ജു​ണ്ടാ​യ​ത്.

പെ​രു​മ​ഴ​യി​ല്‍ ര​ണ്ട് മ​ണി​ക്കൂ​റോ​ളം ന​ഗ​രം യു​ദ്ധ​ക്ക​ള​മാ​യി. ലാ​ത്തി​യ​ടി​യേ​റ്റ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​ജി.​ക​ണ്ണ​ന്‍റെ​യും സം​സ്ഥാ​ന സെ​ക്ര​ട്ട​റി ആ​ബി​ദ് ഷ​ഹി​മി​ന്‍റെ​യും ത​ല പൊ​ട്ടി.

ര​ക്തം വാ​ര്‍​ന്ന് റോ​ഡി​ല്‍ കി​ട​ന്ന ഇ​രു​വ​രെ​യും പ്ര​വ​ര്‍​ത്ത​ക​ര്‍ താ​ങ്ങി​യെ​ടു​ത്ത് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​വ​രു​ടെ​യും ത​ല​യി​ല്‍ ആ​ഴ​ത്തി​ല്‍ മു​റി​വേ​റ്റു. അ​ഞ്ച് തു​ന്നി​ക്കെ​ട്ടു​ക​ള്‍ വീ​ത​മു​ണ്ട്.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി ആ​ബി​ദ് ഷ​ഹീം, വി​ശാ​ഖ് വെ​ണ്‍​പാ​ല, ഷി​ന്റു തെ​നാ​ലി​ല്‍, എം.​എം.​പി. ഹ​സ​ന്‍, ജി​തി​ന്‍ ജി. ​നൈ​നാ​ന്‍, ജോ​യ​ല്‍ മു​ക്ക​ര​ണ​ത്ത്, അ​ന്‍​സ​ര്‍ മു​ഹ​മ്മ​ദ്, അ​നൂ​പ് വെ​ങ്ങ​വി​ള​യി​ല്‍, റെ​നോ പി. ​രാ​ജ​ന്‍, ഷി​ബു കാ​ഞ്ഞി​ക്ക​ല്‍ എ​ന്നി​വ​ര്‍​ക്കും പ​രി​ക്കേ​റ്റു. ഇ​വ​രെ പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഗാ​ന്ധി സ്‌​ക്വ​യ​റി​ല്‍ നി​ന്ന് ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ​ഴ​കു​ളം മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​ജി. ക​ണ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി​മ​ല്‍ കൈ​ത​ക്ക​ല്‍, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ജി. ​മ​നോ​ജ്, ജി​ജോ ചെ​റി​യാ​ന്‍, ല​ക്ഷ്മി അ​ശോ​ക്, സി​നി മെ​ഴു​വേ​ലി​ല്‍, അ​ല​ക്‌​സ് കോ​യി​പ്പു​റ​ത്ത്, ചൂ​ര​ക്കോ​ട് ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ആ​രി​ഫ് ഖാ​ന്‍, അ​ന​ന്തു ബാ​ല​ന്‍, അ​ഫ്‌​സ​ല്‍ വി. ​ഷെ​യ്ക്ക്, അ​ഖി​ല്‍ അ​ഴൂ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

പോ​ലീ​സ് മ​ര്‍​ദ്ദ​ന​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത്‌​കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ല്‍ പ്ര​ക​ട​നം ന​ട​ത്തി. അ​ബാ​ന്‍ ജം​ഗ്ഷ​ന്‍ ഉ​പ​രോ​ധി​ച്ച് ന​ട​ത്തി​യ യോ​ഗം ഡി​സി​സി മു​ന്‍ പ്ര​സി​ഡ​ന്‍റ് പി.​മോ​ഹ​ന്‍​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഴ​കു​ളം മ​ധു, എ.​ സു​രേ​ഷ്‌​ കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.