പോ​ലീ​സ് ന​ട​ത്തി​യ​ത് ന​ര​നാ​യാ​ട്ടെ​ന്ന് കോ​ണ്‍​ഗ്ര​സ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ്
Saturday, September 19, 2020 10:32 PM IST
പ​ത്ത​നം​തി​ട്ട: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​ജി. ക​ണ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ​മാ​ധാ​ന​പ​ര​മാ​യി ന​ട​ത്തി​യ ക​ള​ക്ടറേറ്റ് മാ​ര്‍​ച്ചി​നെ പോ​ലീ​സ് നി​ഷ്ഠൂ​ര​മാ​യി നേ​രി​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് കോ​ണ്‍​ഗ്ര​സ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​ക​ള്‍ കു​റ്റ​പ്പെ​ടു​ത്തി.

പ​ത്ത​നം​തി​ട്ട ഇ​തേ​വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത ന​ര​നാ​യാ​ട്ടാ​ണ് ന​ട​ന്ന​തെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ര്‍​ജ് പ​റ​ഞ്ഞു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളെ ക്രൂ​ര​മാ​യി ത​ല്ലി​ച്ച​ത​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​ടി​യ​ന്തി​ര​മാ​യി സ​ര്‍​വീ​സി​ല്‍ നി​ന്നും സ​സ്പെ​ന്‍​ഡ് ചെ​യ്യ​ണം.

ചി​റ്റാ​ര്‍ സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ലാ​ത്തി​ച്ചാ​ര്‍​ജ് ന​ട​ത്തി​യ​ത്. വ്യ​ക്തി​വി​രോ​ധം തീ​ര്‍​ക്കു​ന്ന​തു​പോ​ലെ​യാ​ണ് അ​ദ്ദേ​ഹം പെ​രു​മാ​റി​യ​തെ​ന്നും ബാ​ബു ജോ​ര്‍​ജ് പ​റ​ഞ്ഞു. പോ​ലീ​സ് യാ​തൊ​രു മ​ര്യാ​ദ​യു​മി​ല്ലാ​തെ​യാ​ണ് സ​മ​ര​ക്കാ​രെ നേ​രി​ട്ട​ത്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഉ​ള്‍​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ന്മാ​രു​ടെ ത​ല​യ്ക്കു നേ​രെ​യാ​ണ് ലാ​ത്തി ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നും ബാ​ബു ജോ​ര്‍​ജ് കു​റ്റ​പ്പെ​ടു​ത്തി.

പോ​ലീ​സ് ന​ര​നാ​യാ​ട്ടി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ഇന്നു ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടേ​യും നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ളും പൊ​തു​യോ​ഗ​ങ്ങ​ളും ന​ട​ത്തു​മെ​ന്ന് ഡി​സി​സി അ​റി​യി​ച്ചു.

സ​മാ​ധാ​ന​പ​ര​മാ​യി സ​മ​രം ന​ട​ത്തി​യ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളെ​യും പ്ര​വ​ര്‍​ത്ത​ക​രെ​യും ക്രൂ​ര​മാ​യി ലാ​ത്തി​ച്ചാ​ര്‍​ജ് ചെ​യ്ത പോ​ലീ​സു​കാ​ര്‍​ക്കെ​തി​രെ ഡി​സി​സി നി​യ​മ​ന​ട​പ​ട​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

പോ​ലീ​സ് അ​തി​ക്ര​മ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് 22നു ​രാ​വി​ലെ 10മു​ത​ല്‍ പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റി​ന് മു​മ്പി​ല്‍ ഡി​സി​സി നേ​തൃ​ത്വ​ത്തി​ല്‍ സ​ത്യ​ഗ്ര​ഹ സ​മ​രം ന​ട​ത്തു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

മ​ന്ത്രി കെ.​ടി. ജ​ലീ​ലി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ത്തു​ന്ന സ​മ​ര​ങ്ങ​ള്‍​ക്കു നേ​രെ പ​ത്ത​നം​തി​ട്ട​യി​ല്‍ പോ​ലീ​സ് ന​ട​ത്തു​ന്ന​തു ന​ര​നാ​യാ​ട്ടാ​ണെ​ന്ന് കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ​ഴ​കു​ളം മ​ധു​വും സെ​ക്ര​ട്ട​റി അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല​യും കു​റ്റ​പ്പെ​ടു​ത്തി. സ​മാ​ധാ​ന​പ​ര​മാ​യി ക​ള​ക്ട​റേ​റ്റ് മാ​ര്‍​ച്ച് ന​ട​ത്തി​യ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് ശ​ത്രു സൈ​ന്യ​ത്തെ പോ​ലെ​യാ​ണ് നേ​രി​ട്ട​ത്. ഇ​തി​ന് നേ​തൃ​ത്വം ന​ല്‍​കി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് എ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണ​മെ​ന്നും ഇ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.