ക്ഷീ​ര സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ​ക്ക് മ​ഴ​വെ​ള്ള സം​ഭ​ര​ണി
Friday, September 18, 2020 10:30 PM IST
പ​ത്ത​നം​തി​ട്ട:ക്ഷീ​ര​വി​ക​സ​ന​വ​കു​പ്പ് 202021 വ​ർ​ഷം ക്ഷീ​ര​സം​ഘ​ങ്ങ​ൾ​ക്കു​ള്ള ധ​ന​സ​ഹാ​യ പ​ദ്ധ​തി​പ്ര​കാ​രം ക്ഷീ​ര സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ൽ 2,66,000 രൂ​പ ചെ​ല​വ​ഴി​ച്ച് മ​ഴ​വെ​ള്ള സം​ഭ​ര​ണി സ്ഥാ​പി​ക്കു​ന്പോ​ൾ 2,00,000 രൂ​പ ധ​ന​സ​ഹാ​യം ല​ഭി​ക്കു​ന്ന പ​ദ്ധ​തി​ക്കാ​യി നി​ശ്ചി​ത മാ​തൃ​ക​യി​ലു​ള്ള അ​പേ​ക്ഷ​ക​ൾ ജി​ല്ല​യി​ലെ ക്ഷീ​ര​സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ൽ നി​ന്നും ക്ഷ​ണി​ച്ചു.
താ​ത്പ​ര്യ​മു​ള്ള ക്ഷീ​ര സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ ഭ​ര​ണ​സ​മി​തി തീ​രു​മാ​നം ഉ​ൾ​പ്പ​ടെ നി​ശ്ചി​ത മാ​തൃ​ക​യി​ലു​ള്ള അ​പേ​ക്ഷ​ക​ൾ 30ന​കം അ​താ​ത് ബ്ലോ​ക്കി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക്ഷീ​ര​വി​ക​സ​ന യൂ​ണി​റ്റു​ക​ളി​ൽ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.

പൂ​ക്കോ​ട് -മു​ക്കൂ​ട് റോ​ഡ് ‌

‌പ​ത്ത​നം​തി​ട്ട: ഇ​ല​ന്തൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്ന്, നാ​ല് വാ​ര്‍​ഡു​ക​ളി​ല്‍​പ്പെ​ട്ട പൂ​ക്കോ​ട് -മു​ക്കൂ​ട് റോ​ഡ് പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. റോ​ഡ് പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് 50 ല​ക്ഷം രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. കെ.​പി. മു​കു​ന്ദ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​ബി. സ​ത്യ​ന്‍, എം.​എ​സ്. സി​ജു, സീ​മ സ​ജി, സാം​സ​ണ്‍ തെ​ക്കേ​തി​ല്‍, പി.​ആ​ര്‍. പ്ര​ദീ​പ്, സോ​മ​രാ​ജ​ന്‍, രാ​ജു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ‌