സൗ​ജ​ന്യ ഡി​ജി​റ്റ​ൽ ഇ​ന്ത്യ ഇ​ൻ​കു​ബേ​ഷ​ൻ പ​രി​ശീ​ല​ന​വു​മാ​യി ബി​എ​സ്എ​ൻ​എ​ൽ
Friday, September 18, 2020 10:30 PM IST
പ​ത്ത​നം​തി​ട്ട: ഡി​ജി​റ്റ​ൽ സാ​ങ്കേ​തി​ക ഉ​പ​ഭോ​ഗ​ത്തി​ലെ കു​തി​ച്ചു​ചാ​ട്ടം ക​ണ​ക്കി​ലെ​ടു​ത്ത് ബി​രു​ദ​പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്കാ​യി ഡി​ജി​റ്റ​ൽ സാ്ങ്കേ​തി​ക വി​ദ്യ​യും ഉ​പ​ഭോ​ക്തൃ പ​രി​പാ​ല​നം, മാ​ർ​ക്ക​റ്റിം​ഗ് പ്ര​വൃ​ത്തി​പ​രി​ച​യ​ത്തി​നാ​യി ബി​എ​സ്എ​ൻ​എ​ൽ മൂ​ന്നു​മാ​സ​ത്തേ​ക്ക് പ്ര​ത്യേ​ക സൗ​ജ​ന്യ പ​രി​ശീ​ല​ന പ​ദ്ധ​തി ത​യാ​റാ​ക്കും.
എ​ൻ​ജി​നീ​യ​റിം​ഗ്, മാ​ർ​ക്ക​റ്റിം​ഗ് ബി​രു​ദ​ധാ​രി​ക​ൾ​ക്ക് ഈ ​മേ​ഖ​ല​യി​ൽ തൊ​ഴി​ൽ സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കും. ബി​ടെ​ക്, എം​ടെ​ക്, എം​ബി​എ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് പ്ര​ധാ​ന​മാ​യും ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. മൂ​ന്നു​മാ​സ​ത്തേ​ക്കു​ള്ള സൗ​ജ​ന്യ പ​രി​ശീ​ല​ന​മാ​ണ് ക്ര​മീ​ക​രി​ക്കു​ന്ന​ത്. എ​ൻ​ജി​നീ​യ​റിം​ഗ്, മാ​നേ​ജ്മെ​ന്‍റ് ബി​രു​ദ​ധാ​രി​ക​ൾ​ക്ക് ഡി​ജി​റ്റ​ൽ സം​വി​ധാ​നം ഇ​ന്‍റ​ഗ്രേ​റ്റ​ർ​മാ​ർ, പു​തി​യ ഡി​ജി​റ്റ​ൽ ബി​സി​ന​സ് സം​രം​ഭ​ങ്ങ​ൾ ഏ​റ്റെ​ടു​ക്കു​ന്ന​വ​ർ​ക്ക് സ​ഹാ​യ​ക​മാ​കു​ന്ന​താ​ണ് പ​ദ്ധ​തി. പ​രി​ശീ​ല​ന​ത്തി​ൽ ചേ​രാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ www.kerala.bsnl.co.in അ​ല്ലെ​ങ്കി​ൽ ബ​യോ​ഡാ​റ്റ [email protected] ലേ​ക്ക് അ​യ​യ്ക്കു​ക. തു​ട​ക്ക​ത്തി​ൽ ഈ ​സൗ​ക​ര്യം കോ​ട്ട​യം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്അ​പേ​ക്ഷി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി : 26. ഫോ​ണ്‍:9495535200.