ആ​യു​ഷ്മാ​ൻ ഭാ​ര​ത് ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭ്യ​മ​ല്ലെ​ന്ന് ആ​ക്ഷേ​പം‌
Friday, September 18, 2020 10:30 PM IST
കോ​ഴ​ഞ്ചേ​രി: കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ആ​യു​ഷ്മാ​ന്‍ ഭാ​ര​ത് ഇ​ന്‍​ഷ്വ​റ​ന്‍​സ് പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം സം​സ്ഥാ​ന​ത്ത് ല​ഭ്യ​മ​ല്ലെ​ന്ന് ആ​ക്ഷേ​പം. 1324 രൂ​പ വാ​ര്‍​ഷി​ക പ്രീ​മി​യം അ​ട​ച്ചാ​ല്‍ സ​ര്‍​ക്കാ​ര്‍ - സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ഒ​രു കു​ടും​ബ​ത്തി​ന് 5 ല​ക്ഷം രൂ​പ വ​രെ ട്രീ​റ്റ്‌​മെ​ന്‍റി​ന് ഇ​ന്‍​ഷ്വ​റ​ന്‍​സ് പ​രി​ര​ക്ഷ ല​ഭി​ക്കു​ന്ന കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ സ​മ​ഗ്ര ആ​രോ​ഗ്യ പ​രി​ര​ക്ഷ സ്‌​കീ​മാ​ണി​ത്. എ​ന്നാ​ല്‍ ഈ ​പ​ദ്ധ​തി സം​സ്ഥാ​ന​ത്തി​തു​വ​രെ ആ​രം​ഭി​ച്ചി​ട്ടി​ല്ല. നി​ല​വി​ലു​ള്ള​തും മു​ന്‍​കാ​ല രോ​ഗ​ങ്ങ​ളും സ്‌​കീ​മി​ല്‍ ചേ​രു​ന്ന​തി​നോ ആ​നു​കൂ​ല്യ​ങ്ങ​ള്‍ ല​ഭി​ക്കു​ന്ന​തി​നോ ത​ട​സ​മ​ല്ലെ​ന്ന​താ​ണ് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത. ‌
സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ഈ ​പ​ദ്ധ​തി​യി​ല്‍ ചേ​രാ​നു​ള്ള സം​വി​ധാ​നം ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ആ​യു​ഷ്മാ​ന്‍ ഭാ​ര​ത് വെ​ബ് സൈ​റ്റി​ല്‍ നി​ന്നും ല​ഭി​ക്കു​ന്ന വി​വ​രം. എ​ന്നാ​ല്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല​ട​ക്കം സം​സ്ഥാ​ന​ത്തെ ഒ​രു സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലും ഇ​തി​നെ​പ്പ​റ്റി​യു​ള്ള വി​വ​രം ല​ഭ്യ​മ​ല്ല. ത​ങ്ങ​ള്‍​ക്കി​തി​നെ​പ്പ​റ്റി ആ​രോ​ഗ്യ​വ​കു​പ്പി​ല്‍​നി​ന്നും സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ല്‍ നി​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്.‌
ക​ഴി​ഞ്ഞ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് ആ​രം​ഭി​ച്ച കാ​രു​ണ്യ ഇ​ന്‍​ഷ്വ​റ​ന്‍​സ് പ​ദ്ധ​തി​യു​ടെ പ്ര​വ​ര്‍​ത്ത​ന​വും ഇ​പ്പോ​ള്‍ നി​ശ്ച​ലാ​വ​സ്ഥ​യി​ലാ​ണ്. സാ​ധാ​ര​ണ ജ​ന​ങ്ങ​ള്‍​ക്ക് ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടേ​ണ്ടി​യി​രു​ന്ന ആ​യു​ഷ്മാ​ന്‍ ഫാ​മി​ലി ഇ​ന്‍​ഷ്വ​റ​ന്‍​സ് പ​ദ്ധ​തി ബോ​ധ​പൂ​ര്‍​വം ‍ ഒ​ഴി​വാ​ക്കു​ക​യാ​ണെ​ന്ന് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​ഞ്ഞു. ‌