വെ​ച്ചൂ​ച്ചി​റ പോ​ളി​ടെ​ക്നി​ക്കി​ൽ ലാ​റ്റെ​റ​ൽ എ​ൻ​ട്രി അ​ഡ്മി​ഷ​ൻ
Friday, September 18, 2020 10:30 PM IST
വെ​ച്ചൂ​ച്ചി​റ: ഗ​വ​ണ്‍​മെ​ന്‍റ് പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ൽ 2020-21 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ത്രി​വ​ത്സ​ര ഡി​പ്ലോ​മ കോ​ഴ്സു​ക​ളി​ൽ മൂ​ന്നാം സെ​മ​സ്റ്റ​റി​ലേ​ക്ക് ലാ​റ്റെ​റ​ൽ എ​ൻ​ട്രി സ്പോ​ട്ട് അ​ഡ്മി​ഷ​ൻ 24 ന് ​ന​ട​ക്കും.
ര​ജി​സ്ട്രേ​ഷ​ൻ സ​മ​യം അ​ന്നേ ദി​വ​സം രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ 10.30 വ​രെ. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ഓ​പ്ഷ​ൻ ന​ൽ​കി റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള​ള എ​ല്ലാ​വ​ർ​ക്കും പ്ര​വേ​ശ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാം. റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ ആ​വ​ശ്യ​മാ​യ എ​ല്ലാ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും പ്രോ​സ്പെ​ക്ട​സ് പ്ര​കാ​ര​മു​ള​ള ഫീ​സും സ​ഹി​തം ര​ക്ഷ​ക​ർ​ത്താ​വി​നൊ​പ്പം പ്ര​വേ​ശ​ന​ത്തി​ന് എ​ത്തി​ചേ​ര​ണം.
ഫീ​സ് ഒ​ടു​ക്കു​ന്ന​തി​ന് എ​ടി​എം കാ​ർ​ഡ് കൊ​ണ്ടു​വ​ര​ണം. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​യി​രി​ക്ക​ണം പ്ര​വേ​ശ​ന​ത്തി​ൽപ​ങ്കെ​ടു​ക്കേ​ണ്ട​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍ : 9446186752.