കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ൻ നി​യ​ന്ത്ര​ണ​ങ്ങ​ൾക​ർ​ശ​ന​മാ​ക്ക​ണം: ഡി.​കെ. ജോ​ണ്‍
Friday, September 18, 2020 10:24 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം ഉ​ന്ന​താ​ധി​കാ​ര​സ​മി​തി​യം​ഗം പ്ര​ഫ.​ഡി.​കെ. ജോ​ണ്‍. രോ​ഗ​വ്യാ​പ​നം പി​ടി​ച്ചു​നി​ർ​ത്തി​യി​രു​ന്ന കാ​ല​ഘ​ട്ട​ത്തി​ലാ​ണ് ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​ത്. എ​ന്നാ​ൽ രോ​ഗ​വ്യാ​പ​നം അ​തി​തീ​വ്ര​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്പോ​ൾ ഇ​ള​വു​ക​ൾ അ​നു​വ​ദി​ക്കു​ന്ന​തും സാ​മൂ​ഹി​ക അ​ക​ലം മ​റ​ന്നു​പോ​ലും ആ​ളു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്യു​ന്ന​ത് ഗു​രു​ത​ര​മാ​യ സ്ഥി​തി​വി​ശേ​ഷം സം​ജാ​ത​മാ​ക്കു​മെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. നി​യ​ന്ത്ര​ണ​ങ്ങ​ൾ കു​റെ​ക്കൂ​ടി ക​ർ​ശ​ന​മാ​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​രും പൊ​തു​സ​മൂ​ഹ​വും ത​യാ​റാ​ക​ണ​മെ​ന്ന് ഡി.​കെ. ജോ​ണ്‍ ആ​വ​ശ്യ​പ്പെ​ട്ടു.