അ​ടൂ​ർ കെ​എ​സ്ആ​ർ​ടി​സി​യി​ൽ നാ​ലു​പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്
Friday, September 18, 2020 10:24 PM IST
അ​ടൂ​ർ: കെ​എ​സ്ആ​ർ​ടി​സി അ​ടൂ​ർ ഡി​പ്പോ​യി​ൽ നാ​ല് ജീ​വ​ന​ക്കാ​ർ​ക്ക് ക്കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ഏ​ഴ് ജീ​വ​ന​ക്കാ​ർ​ക്കാ​ണ് ഡി​പ്പോ​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.
ഇ​ന്ന​ലെ ഒ​രു ഡ്രൈ​വ​ർ, ര​ണ്ട് ക​ണ്ട​ക്ട​ർ​മാ​ർ, ഗാ​ർ​ഡ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്നു. കൂ​ടു​ത​ൽ​പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ ഡി​പ്പോ അ​ട​ച്ചി​ട്ട് അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി​യ​ശേ​ഷം തു​റ​ന്നു പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശി​ച്ചു.
ജീ​വ​ന​ക്കാ​ർ​ക്ക് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന തു​ട​രും. എ​ടി​ഒ അ​ട​ക്കം 36 ജീ​വ​ന​ക്കാ​ർ നി​ല​വി​ൽ ക്വാ​റ​ന്‍റൈ​നീ​ലി​ലാ​ണ്.

ധ​ർ​ണ ന​ട​ത്തി

കോ​ഴ​ഞ്ചേ​രി: ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ദ്ധ​തി വി​ഹി​തം വെ​ട്ടി കു​റ​ച്ച ഇ​ട​തു സ​ർ​ക്കാ​രി​ന്‍റെ ന​യ​ങ്ങ​ൾ​ക്ക് എ​തി​രെ തോ​ട്ട​പ്പു​ഴ​ശേ​രി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ​യും ത്രി​ത​ല പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്പി​ൽ ധ​ർ​ണ ന​ട​ത്തി. കെ​പി​സി​സി അം​ഗം കെ. ​കെ. റോ​യ്സ​ണ്‍ ഉ​ദ​ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി. ​സി. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൽ​സി ക്രി​സ്റ്റ​ഫ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് സി. ​വി. ഗോ​പാ​ല​കൃ​ഷ്ണ​ൻ, ഡി​സി​സി അം​ഗം ടി. ​കെ. രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ര​ക്ത​നാ​കു​മാ​രി, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.