സം​സ്ഥാ​ന​ത്തെ 98 ശ​ത​മാ​നം റോ​ഡു​ക​ളും ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി: മു​ഖ്യ​മ​ന്ത്രി
Thursday, September 17, 2020 10:23 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്തെ 98 ശ​ത​മാ​നം റോ​ഡു​ക​ളും ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​വാ​ന്‍ ക​ഴി​ഞ്ഞ​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. കി​ഫ്ബി പ​ദ്ധ​തി​യി​ലൂ​ടെ ന​വീ​ക​രി​ച്ച മ​ണ്ണാ​ര​ക്കു​ള​ഞ്ഞി-​കോ​ഴ​ഞ്ചേ​രി റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ഉ​പ​ദേ​ശി​ക്ക​ട​വ് പാ​ല​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​ന ഉ​ദ്ഘാ​ട​ന​വും നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള 9530 കി​ലോ മീ​റ്റ​ര്‍ റോ​ഡ് ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടും. പ്ര​ള​യ​കാ​ല​ത്ത് ത​ക​ര്‍​ന്നു​പോ​യ ആ​യി​രം കി​ലോ​മീ​റ്റ​റോ​ളം റോ​ഡ്, നൂ​റി​ല​ധി​കം പാ​ല​ങ്ങ​ള്‍ ഇ​തി​ന​കം അ​റ്റ​കു​റ്റ​പ്പ​ണി പൂ​ര്‍​ത്തി​ക​രി​ച്ചി​ട്ടു​ണ്ട്. റോ​ഡ് ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്തി​ക​ളും ന​ട​ക്കു​ന്നു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

മ​ല​യോ​ര ഹൈ​വേ ദി​വാ​ സ്വ​പ്‌​ന​മ​ല്ല. മ​ല​യോ​ര ഹൈ​വേ ആ​യാ​ലും തീ​ര​ദേ​ശ ഹൈ​വേ ആ​യാ​ലും അ​ത് യ​ഥാ​ര്‍​ഥ്യ​മാ​ ക്കു​വാ​നാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ജി​ല്ല​യി​ല്‍ പൂ​ര്‍​ത്തീ​ക​രി​ച്ച ആ​ദ്യ​ത്തെ കി​ഫ്ബി പ​ദ്ധ​തി​യാ​യ മ​ണ്ണാ​റ​ക്കു​ള​ഞ്ഞി - കോ​ഴ​ഞ്ചേ​രി റോ​ഡി​ന്‍റെ പു​ന​രു​ദ്ധാ​ര​ണം മി​ക​ച്ച രീ​തി​യി​ല്‍ ന​ട​പ്പാ​ക്കി​യ​താ​യി പി​ണ​റാ​യി വി​ജ​യ​ന്‍ പ​റ​ഞ്ഞു. 15.4 കി​ലോ​മീ​റ്റ​ര്‍ ദൂ​രം വ​രു​ന്ന റോ​ഡ് ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക​ട​ക്കം ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​കു​മെ​ന്നും യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച മ​ന്ത്രി പ​റ​ഞ്ഞു.

വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ, കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് മാ​മ്മ​ന്‍ കൊ​ണ്ടൂ​ര്‍, കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ശ്യാം ​മോ​ഹ​ന്‍, നാ​ര​ങ്ങാ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​ട​മ്മ​നി​ട്ട ക​രു​ണാ​ക​ര​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ബി​ജി​ലി പി. ​ഈ​ശോ, സി​പി​ഐ​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. ഉ​ദ​യ​ഭാ​നു, സി​പി​ഐ ജി​ല്ലാ ക​മ്മി​റ്റി​യം​ഗം വ​ത്സ​മ്മ മാ​ത്യു, പൊ​തു​മ​രാ​മ​ത്ത് നി​ര​ത്ത് വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​ നീ​യ​ര്‍ ഷീ​ന രാ​ജ​ന്‍, നി​ര​ത്ത് ഉ​പ വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ എ​സ്. റ​സീ​ന തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.