വ​ന​പാ​ല​ക​രു​ടെ മൂ​ന്നാം​മു​റ സം​സ്കാ​രം അ​പ​ക​ട​ക​രം: മു​ല്ല​പ്പ​ള്ളി
Friday, August 14, 2020 10:17 PM IST
ചി​റ്റാ​ർ: കേ​ര​ള​ത്തി​ലെ വ​ന​പാ​ല​ക​ർ പോ​ലി​സ് ചെ​യ്യു​ന്ന മു​ന്നാം​മു​റ പ്ര​യോ​ഗി​ക്കു​ന്ന​താ​യി കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. ചി​റ്റാ​റി​ൽ ഡി​സി​സി ന​ട​ത്തു​ന്ന റി​ലേ സ​ത്യ​ഗ്ര​ഹ പ​ന്ത​ൽ സ​ന്ദ​ർ​ശി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.വ​ന​പാ​ല​ക​ർ ആ​രാ​ച്ചാ​ര​ൻ​മാ​രാ​യി മാ​റി​യി​രി​ക്കു​ന്നു. ഇ​ട​തു സ​ർ​ക്കാ​രി​ന്‍റെ പി​ന്തു​ണ വ​ന​പാ​ല​ക​ർ​ക്കു​ണ്ട്. വ​ന​പാ​ല​ക​ർ​ക്കെ​തി​രെ പോ​ലി​സ് ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണം ഫ​ല​പ്ര​ദ​മ​ല്ലെ​ന്നു ക​ണ്ടാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ പ​രാ​മ​ർ​ശ​മെ​ന്നും അ​തു​പോ​ലും സ​ർ​ക്കാ​ർ അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്നും കെ​പി​സി​സി പ​റ​ഞ്ഞു
.ഗു​രു​ത​ര​മാ​യ കൃ​ത്യ​വി​ലോ​പം ന​ട​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രെ സ​ർ​വീ​സി​ൽ തു​ട​രാ​ൻ അ​നു​വ​ദി​ച്ച​തു സ​ർ​ക്കാ​രി​ന്‍റെ പി​ഴ​വാ​ണ്. മ​ത്താ​യി​യു​ടെ കു​ടും​ബ​ത്തെ അ​വ​ഹേ​ളി​ക്കാ​ൻ വ​നം​മ​ന്ത്രി ത​ന്നെ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത് ല​ജ്ജാ​വ​ഹ​മാ​ണെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ല പ്ര​സി​ഡ​ന്‍റ് എം.​കെ. പു​രു​ഷോ​ത്ത​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ കെ. ​ശി​വ​ദാ​സ​ൻ നാ​യ​ർ, എ.​എ. ഷു​ക്കൂ​ർ, പ​ഴ​കു​ളം മ​ധു,എം​പി​മാ​രാ​യ അ​ടൂ​ർ പ്ര​കാ​ശ് , ആ​ന്േ‍​റാ ആ​ന്‍റ​ണി, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ്, കെ​പി​സി​സി അം​ഗ​ങ്ങ​ളാ​യ പി. ​മോ​ഹ​ൻ​രാ​ജ്, മാ​ത്യു കു​ള​ത്തു​ങ്ക​ൽ, കെ.​കെ. റോ​യി​സ​ണ്‍, പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​ന്പി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.