കൊ​റ്റ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്
Thursday, August 13, 2020 10:30 PM IST
കൊ​റ്റ​നാ​ട്: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്നു ന​ട​ക്കും. പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന എം.​എ​സ്. സു​ജാ​ത അ​വി​ശ്വാ​സ​ത്തി​ലൂ​ടെ പു​റ​ത്താ​യ ഒ​ഴി​വി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്.
ഭ​ര​ണ​സ​മി​തി​യി​ൽ യു​ഡി​എ​ഫി​ന് ഭൂ​രി​പ​ക്ഷ​മു​ണ്ടെ​ങ്കി​ലും പ്ര​സി​ഡ​ന്‍റു സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കാ​ൻ യോ​ഗ്യ​ത​യു​ള്ള​വ​രി​ല്ല. പ​ട്ടി​ക​ജാ​തി വ​നി​താ സം​വ​ര​ണ​മാ​യ പ്ര​സി​ഡ​ന്‍റു സ്ഥാ​ന​ത്തേ​ക്ക് സി​പി​എ​മ്മി​ലെ എം.​എ​സ്. സു​ജാ​ത​യും ബി​ജെ​പി​യി​ലെ പി.​കെ. സു​ധ​യും ത​മ്മി​ലാ​യി​രി​ക്കും മ​ത്സ​രം. എ​ൽ​ഡി​എ​ഫി​നും ബി​ജെ​പി​ക്കും മൂ​ന്നു​വീ​തം അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്.
ഏ​ഴം​ഗ​ങ്ങ​ളു​ള്ള യു​ഡി​എ​ഫ് യോ​ഗം ബ​ഹി​ഷ്ക​രി​ക്കാ​നാ​ണ് സാ​ധ്യ​ത. അ​തോ​ടെ കോ​റം ഇ​ല്ലാ​തെ യോ​ഗം പി​രി​ച്ചു​വി​ടേ​ണ്ടി​വ​രും. അ​ങ്ങ​നെ​യെ​ങ്കി​ൽ തൊ​ട്ട​ടു​ത്ത പ്ര​വൃ​ത്തി​ദി​നം വീ​ണ്ടും യോ​ഗം ചേ​ർ​ന്ന് പ്ര​സി​ഡ​ന്‍റി​നെ തെ​ര​ഞ്ഞെ​ടു​ക്കാ​നാ​യി​രി​ക്കും തീ​രു​മാ​നി​ക്കു​ക. ഇ​ത്ത​ര​ത്തി​ൽ കൂ​ടു​ന്ന യോ​ഗ​ത്തി​ൽ കോ​റം ബാ​ധ​ക​മ​ല്ല. സി​പി​എം, ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ൾ തു​ല്യ​വോ​ട്ടു​ക​ൾ നേ​ടി​യാ​ൽ പ്ര​സി​ഡ​ന്‍റി​നെ ന​റു​ക്കി​ട്ട് തീ​രു​മാ​നി​ക്കേ​ണ്ടി​വ​രും.
ത​ദ്ദേ​ശ​സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം നാ​ല​ര​വ​ർ​ഷം പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന എം.​എ​സ്. സു​ജാ​ത​യെ യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ പി​ന്തു​ണ​ച്ചി​രു​ന്നു. ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്തു​ന്ന​തു ത​ട​യാ​ൻ വേ​ണ്ടി യു​ഡി​എ​ഫ് സ്വീ​ക​രി​ച്ച ന​യ​മാ​യി​രു​ന്നു ഇ​ത്.
എ​ന്നാ​ൽ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യു​ണ്ടാ​യ ചി​ല പോ​ർ​വി​ളി​ക​ളാ​ണ് അ​വി​ശ്വാ​സ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ആ​സ​ന്ന​മാ​യ​തും രാ​ഷ്ട്രീ​യ നി​ല​പാ​ട് ശ​ക്ത​മാ​ക്കാ​ൻ യു​ഡി​എ​ഫി​നെ പ്രേ​രി​പ്പി​ച്ചി​ട്ടു​ണ്ട്.