കോ​വി​ഡ് 19: പോ​ലീ​സ് ​ഉദ്യോ​ഗ​സ്ഥ​ര്‍​ക്ക് ഗു​ഡ് സ​ര്‍​വീ​സ് എ​ന്‍​ട്രി ‌
Thursday, August 13, 2020 10:30 PM IST
‌പ​ത്ത​നം​തി​ട്ട: കോ​വി​ഡ് 19 പോ​രാ​ട്ട​ത്തി​ല്‍ പ​ങ്കെ​ടു​ത്തു നി​ശ​ബ്ദ​മാ​യും എ​ന്നാ​ല്‍ കാ​ര്യ​ക്ഷ​മ​മാ​യും ക​ര്‍​ത്ത​വ്യ​നി​ര്‍​വ​ഹ​ണം ന​ട​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ഗു​ഡ് സ​ര്‍​വീ​സ് എ​ന്‍​ട്രി ന​ല്‍​കു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു. ‌
പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ കോ​വി​ഡ് ബാ​ധി​ത​രാ​യി​ട്ടും രോ​ഗ​ബാ​ധ​യു​ടെ ഭീ​ഷ​ണി നേ​രി​ട്ടു​കൊ​ണ്ടാ​ണ് ഡ്യൂ​ട്ടി നി​ര്‍​വ​ഹി​ച്ചു​വ​രു​ന്ന​ത്. ഈ ​ത്യാ​ഗ​പൂ​ര്‍​ണ​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മാ​നി​ച്ചാ​ണ് ഗു​ഡ് സ​ര്‍​വീ​സ് എ​ന്‍​ട്രി ഉ​ത്ത​ര​വാ​കു​ന്ന​തെ​ന്നും ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി കെ.​ജി സൈ​മ​ണ്‍ അ​റി​യി​ച്ചു. ‌

വൃ​ക്ഷ​ത്തൈ വി​ത​ര​ണം ‌‌

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ, സ​ര്‍​ക്കാ​ര്‍, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍, യു​വ​ജ​ന​സം​ഘ​ട​ന​ക​ള്‍, മ​ത​സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​യ്ക്ക് സാ​മൂ​ഹ്യ വ​ന​വ​ത്ക്ക​ര​ണ വി​ഭാ​ഗം സൗ​ജ​ന്യ​മാ​യി വൃ​ക്ഷ​ത്തൈ​ക​ള്‍ വി​ത​ര​ണം ചെ​യ്യും. താ​ത്പ​ര്യ​മു​ള്ള സ്ഥാ​പ​ന​ങ്ങ​ള്‍ ആ​വ​ശ്യ​മാ​യ വൃ​ക്ഷ​ത്തൈ​ക​ളു​ടെ എ​ണ്ണ​വും ഇ​ന​വും 31ന​കംഎ​ലി​യ​റ​യ്ക്ക​ലു​ള്ള സോ​ഷ്യ​ല്‍ ഫോ​റ​സ്ട്രി ഡി​വി​ഷ​ന്‍ ഓ​ഫീ​സി​ലോ [email protected] com, [email protected] kerala. gov.in എ​ന്നീ ഇ-​മെ​യി​ല്‍ വി​ലാ​സ​ങ്ങ​ളി​ലോ അ​റി​യി​ക്ക​ണം. ‌