സ​ന്പ​ർ​ക്ക വി​വ​ര​ ശേ​ഖ​ര​ണം അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളു​മാ​യി പോ​ലീ​സ്
Thursday, August 13, 2020 10:30 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് 19 വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള വി​വി​ധ ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ ന​ട​ത്തി​പ്പി​ലും, പ്രോ​ട്ടോ​കോ​ള്‍ നി​ബ​ന്ധ​ന​ക​ള്‍ പാ​ലി​ക്ക​പ്പെ​ടു​ന്ന​ത് ഉ​റ​പ്പാ​ക്കു​ന്ന​തി​ലും ഇ​ട​പെ​ടു​ന്നു​ണ്ടെ​ന്ന് ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി കെ.​ജി. സൈ​മ​ണ്‍ പ​റ​ഞ്ഞു.
രോ​ഗ​ബാ​ധി​ത​രു​ടെ​യും സ​മ്പ​ര്‍​ക്ക​ത്തി​ലു​ള്ള​വ​രു​ടെ​യും വി​വ​ര​ശേ​ഖ​ര​ണം ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ ചെ​യ്തു വ​രു​ന്നു.
ഭൗ​തി​ക​മാ​യും ഇ​ല​ക്ട്രോ​ണി​ക് രീ​തി​ക​ളി​ലൂ​ടെ​യും ജ​ന​മൈ​ത്രി പോ​ലീ​സി​നെ ഉ​പ​യോ​ഗ​ പ്പെ​ടു​ത്തി ഈ ​ന​ട​പ​ടി ചെ​യ്യു​ന്നു​ണ്ട്.
കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന​ന​ട​പ​ടി തു​ട​രും. ക്വാ​റ​ന്‍റൈ​നി​ലു​ള്ള​വ​ര്‍ വ്യ​വ​സ്ഥ​ക​ള്‍ അ​നു​സ​രി​ച്ച് ക​ഴി​യ​ണം. ആ​ളു​ക​ള്‍ സ്വ​യം നി​യ​ന്ത്രി​ച്ചു രോ​ഗ​ബാ​ധ ത​ട​യാ​നു​ള്ള ന​ട​പ​ടി​ക​ളി​ല്‍ ഭാ​ഗ​ഭാ​ക്കാ​ക​ണ​മെ​ന്നും ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു.