അ​ന്വേ​ഷ​ണം വൈ​കി​പ്പി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​രെ സം​ര​ക്ഷി​ക്കു​ന്നു: പി.​സി. ജോ​ർ​ജ്
Thursday, August 13, 2020 10:30 PM IST
പ​ത്ത​നം​തി​ട്ട: ചി​റ്റാ​റി​ലെ മ​ത്താ​യി​യു​ടേ​ത് ക​സ്റ്റ​ഡി മ​ര​ണം ത​ന്നെ​യെ​ന്ന് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്നെ സാ​ക്ഷ്യ​പെ​ടു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലും സെ​ക്ഷ​ൻ 304 ഉ​ൾ​പ്പെ​ടു​ത്തി കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ര​ഹ​ത്യ​യ്ക്ക് കേ​സെ​ടു​ക്കു​വാ​ൻ ത​യാ​റാ​കാ​ത്ത പോ​ലീ​സ് ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് പി.​സി. ജോ​ർ​ജ് എം​എ​ൽ​എ. ഇ​പ്പോ​ഴും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു എ​ന്നാ​ണ് പോ​ലീ​സ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ഇ​ത്ത​ര​ത്തി​ൽ ക​സ്റ്റ​ഡി മ​ര​ണം ഉ​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​ന്വേ​ഷ​ണം വൈ​കി​പ്പി​ക്കു​ന്ന​ത് കേ​സി​ന്‍റെ തു​ട​ർ ന​ട​പ​ടി​ക​ളി​ൽ പ്ര​തി​ക​ൾ​ക്ക് അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്കാ​നാ​ണെ​ന്ന് സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.