മ​ത്താ​യി​യ്ക്കു നീ​തി വൈ​കു​ന്ന​ത് ക​ർ​ഷ​ക​രോ​ടു​ള്ള വ​ഞ്ച​ന: ആ​ന്‍റോ ആ​ന്‍റ​ണി
Thursday, August 13, 2020 10:25 PM IST
പ​ത്ത​നം​തി​ട്ട: വ​ന​പാ​ല​ക​രു​ടെ ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ച കു​ട​പ്പ​ന​യി​ലെ ക​ർ​ഷ​ക​ൻ പി. ​പി. മ​ത്താ​യി​ക്കും കു​ടും​ബ​ത്തി​നു നീ​തി വൈ​കി​പ്പി​ക്കു​ന്ന​ത് കേ​ര​ള​ത്തി​ലെ ക​ർ​ഷ​ക​രോ​ടു​ള്ള വ​ഞ്ച​ന​യാ​ണെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി.
പി.​പി. മ​ത്താ​യി​യു​ടെ മ​ര​ണ​ത്തി​നു​ത്ത​ര​വാ​ദി​ക​ളാ​യ വ​ന​പാ​ല​ക​രെ അ​റ​സ്റ്റു ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ്- എം ​ജോ​സ​ഫ് വി​ഭാ​ഗം ജി​ല്ലാ ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ത്ത​നം​തി​ട്ട എ​സ്പി ഓ​ഫീ​സി​നു മു​ന്പി​ൽ ന​ട​ന്നു​വ​രു​ന്ന റി​ലേ സ​ത്യ​ഗ്ര​ഹ​ത്തി​ന്‍റെ ര​ണ്ടാം​ദി​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ത്താ​യി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ല​ക്കു​റ്റം ചു​മ​ത്തി അ​റ​സ്റ്റു ന​ട​ക്കു​ന്ന​തു​വ​രെ പ്ര​ക്ഷോ​ഭം തു​ട​രു​മെ​ന്ന് എം​പി പ​റ​ഞ്ഞു. പാ​ർ​ട്ടി ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗം കു​ഞ്ഞു​കോ​ശി പോ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​ന്ന​ലെ സ​ത്യ​ഗ്ര​ഹം ന​ട​ന്ന​ത്.
ക​ർ​ഷ​ക പ്ര​തി​നി​ധി​യാ​യ പി.​പി. മ​ത്താ​യി​ക്ക് നീ​തി ല​ഭി​ക്കാ​തെ ചി​ങ്ങം ഒ​ന്ന് ക​ർ​ഷ​ക​ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​തി​ൽ അ​ർ​ഥ​മി​ല്ലെ​ന്ന് സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ കെ.​എ​സ്. ശ​ബ​രി​നാ​ഥ് എം​എ​ൽ​എ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ക്ട​ർ ടി. ​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗ​ങ്ങ​ളാ​യ പ്ര​ഫ.​ഡി. കെ. ​ജോ​ണ്‍, ജോ​ണ്‍ കെ. ​മാ​ത്യൂ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.​ഏ​ബ​ഹാം ക​ല​മ​ണ്ണി​ൽ, വ​ർ​ഗീ​സ് മാ​മ്മ​ൻ, മു​സ് ലിം​ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി. ​എം. ഹ​മീ​ദ് കേ​ര​ള കോ​ണ്‍​ഗ്ര​സ് - ജേ​ക്ക​ബ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​നോ​ജ് മേ​മ​ന, ആ​ർ​എ​സ്പി ജി​ല്ലാ സെ​ക്ര​ട്ട​റി ജോ​ർ​ജ് വ​ർ​ഗീ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ശാ​മ്മ തോ​മ​സ്, ദി​പു ഉ​മ്മ​ൻ, ജോ​ർ​ജ് മാ​ത്യു, ഡോ. ​ജോ​ർ​ജ് വ​ർ​ഗീ​സ് കൊ​പ്പാ​റ, കെ.​എ​സ്. ജോ​സ്, സ​ണ്ണി ചി​റ്റാ​ർ, കു​ഞ്ഞു​മോ​ൻ കെ​ങ്കി​രേ​ത്ത്, സ​ന്തോ​ഷ് വ​ർ​ഗീ​സ്, ബി​നു കു​രു​വി​ള, സൈ​മ​ണ്‍ ഏ​ബ്ര​ഹാം, അ​ക്കാ​മ്മ ജോ​ണ്‍​സ​ണ്‍, ഷി​ബു പു​തു​ക്കേ​രി​ൽ, ജോ​സ് പ​ഴ​യി​ടം, സ​ന്തോ​ഷ് മാ​ത്യു, ജോ​സ​ഫ് മാ​ത്യു, ബാ​ബു കു​ര്യ​ൻ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.