ജി​ല്ല​യി​ല്‍ 71 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലാ​യി 1255 കു​ടും​ബ​ങ്ങ​ളി​ലെ 4121 പേ​ര്‍
Thursday, August 13, 2020 10:25 PM IST
കൂ​ടു​ത​ല്‍ പേ​ര്‍ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ല്‍ ക​ഴി​ഞ്ഞ​വ​രി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ വീ​ടു​ക​ളി​ലേ​ക്കു മ​ട​ങ്ങി. നി​ല​വി​ല്‍ അ​ഞ്ചു താ​ലൂ​ക്കു​ക​ളി​ലെ 71 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ല്‍ ക​ഴി​യു​ന്ന​തു 1255 കു​ടും​ബ​ങ്ങ​ളി​ലെ 4121 പേ​രാ​ണ്. ഇ​തി​ല്‍ 1686 പു​രു​ഷ​ന്‍​മാ​രും 1776 സ്ത്രീ​ക​ളും 659 കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു.
ക്യാ​മ്പു​ക​ളി​ല്‍ ക​ഴി​യു​ന്ന​വ​രി​ല്‍ 60 വ​യ​സി​നു മു​ക​ളി​ലു​ള്ള 247 പേ​രും ഉ​ള്‍​പ്പെ​ടും. കോ​ന്നി താ​ലൂ​ക്കി​ലെ ക്യാ​മ്പു​ക​ളി​ല്‍ നി​ന്നും മ​ഴ കു​റ​ഞ്ഞ​തോ​ടെ എ​ല്ലാ​വ​രും വീ​ടു​ക​ളി​ലേ​ക്കു മ​ട​ങ്ങി.
ഏ​റ്റ​വും കൂ​ടു​ത​ല്‍​പേ​ര്‍ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലു​ള്ള​തു തി​രു​വ​ല്ല താ​ലൂ​ക്കി​ലാ​ണ്. 61 ക്യാ​മ്പു​ക​ളി​ലാ​യി 1067 കു​ടും​ബ​ങ്ങ​ളി​ലെ 3486 പേ​രെ​യാ​ണു തി​രു​വ​ല്ല​യി​ൽ താ​മ​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ 1451 പു​രു​ഷ​ന്‍​മാ​രും 1508 സ്ത്രീ​ക​ളും 527 കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു.
തി​രു​വ​ല്ല താ​ലൂ​ക്കി​ലെ ക്യാ​മ്പു​ക​ളി​ല്‍ 60 വ​യ​സി​നു മു​ക​ളി​ലു​ള്ള 170 പേ​രെ​യാ​ണു ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലേ​ക്കു മാ​റ്റി​പാ​ര്‍​പ്പി​ച്ചി​ട്ടു​ള്ള​ത്.
കോ​ഴ​ഞ്ചേ​രി താ​ലൂ​ക്കി​ല്‍ ആ​റു ക്യാ​മ്പു​ക​ളി​ലാ​യി 120 കു​ടും​ബ​ങ്ങ​ളി​ലെ 412 പേ​രെ​യാ​ണു മാ​റ്റി​പാ​ര്‍​പ്പി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ല്‍ 142 പു​രു​ഷ​ന്‍​മാ​രും 172 സ്ത്രീ​ക​ളും 98 കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടും.
കോ​ഴ​ഞ്ചേ​രി താ​ലൂ​ക്കി​ല്‍ മാ​റ്റി​പാ​ര്‍​പ്പി​ച്ച​വ​രി​ല്‍ 60 വ​യ​സി​നു മു​ക​ളി​ലു​ള്ള 47 പേ​രും ഉ​ണ്ട്. റാ​ന്നി താ​ലൂ​ക്കി​ല്‍ ര​ണ്ടു ക്യാ​മ്പു​ക​ളി​ലാ​യി 16 കു​ടും​ബ​ങ്ങ​ളി​ല്‍ നി​ന്നാ​യി 50 പേ​രെ​യാ​ണു ക​ഴി​യു​ന്ന​ത്. ഇ​തി​ല്‍ 18 പു​രു​ഷ​ന്‍​മാ​രും 21 സ്ത്രീ​ക​ളും 11 കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു. ഈ ​ക്യാ​മ്പു​ക​ളി​ല്‍ 60 വ​യ​സി​നു മു​ക​ളി​ലു​ള്ള മൂ​ന്നു പേ​രാ​ണു​ള്ള​ത്.
അ​ടൂ​ര്‍ താ​ലൂ​ക്കി​ല്‍ ഒ​രു ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ല്‍ 51 കു​ടും​ബ​ങ്ങ​ളി​ലെ 168 പേ​രാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്.
ഇ​തി​ല്‍ 72 പു​രു​ഷ​ന്‍​മാ​രും 74 സ്ത്രീ​ക​ളും 22 കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടും. 60 വ​യ​സി​നു മു​ക​ളി​ലു​ള്ള 27 പേ​രെ​യാ​ണ് താ​ലൂ​ക്കി​ല്‍ ക്യാ​മ്പി​ലു​ള്ള​ത്.
മ​ല്ല​പ്പ​ള്ളി താ​ലൂ​ക്കി​ല്‍ ഒ​രു ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ല്‍ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​ര്‍ മാ​ത്ര​മാ​ണു​ള്ള​ത്. ഇ​തി​ല്‍ മൂ​ന്നു പു​രു​ഷ​ന്‍​മാ​രും ഒ​രു സ്ത്രീ​യും ഒ​രു കു​ട്ടി​യും ഉ​ള്‍​പ്പെ​ടും.

തി​രു​വ​ല്ല​യി​ലെത്തിയ മത്സ്യത്തൊഴിലാളി വള്ളങ്ങൾ പൂർണമായി മടങ്ങി

തി​രു​വ​ല്ല: പ്ര​ള​യ മു​ന്നൊ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ​ത്തി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​സാ​ന ബാ​ച്ച് വ​ള്ള​ങ്ങ​ളും കൊ​ല്ല​ത്തേ​ക്കു മ​ട​ങ്ങി.
തി​രു​വ​ല്ല​യി​ല്‍ നി​ന്നു​ള്ള നാ​ലു വ​ള്ള​ങ്ങ​ളും ഇ​രു​പ​തോ​ളം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​മാ​ണ് അ​വ​സാ​ന​മാ​യി നാ​ട്ടി​ലേ​ക്കു തി​രി​കെ​പോ​യ​ത്.
വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി നേ​രി​ട്ടി​രു​ന്ന തി​രു​വ​ല്ല​യു​ടെ പ​ടി​ഞ്ഞാ​റ​ന്‍ പ്ര​ദേ​ശ​ങ്ങ​ളാ​യ നി​ര​ണം, ക​ട​പ്ര, നെ​ടു​മ്പ്രം പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണു നാ​ലു വ​ള്ള​ങ്ങ​ളും നി​ല​യു​റ​പ്പി​ച്ചി​രു​ന്ന​ത്.
വ​ള്ള​ങ്ങ​ള്‍ നി​ല​യു​റ​പ്പി​ച്ച ഇ​ട​ങ്ങ​ളി​ല്‍​ത​ന്നെ ഇ​വ​ര്‍​ക്കു​വേ​ണ്ട താ​മ​സ​സൗ​ക​ര്യ​ങ്ങ​ളും ഭ​ക്ഷ​ണ​വും അ​ധി​കൃ​ത​ര്‍ ല​ഭ്യ​മാ​ക്കി​യി​രു​ന്നു.
ജി​ല്ല​യു​ടെ ര​ക്ഷ​യ്ക്കാ​ യി എ​ത്തി​യ അ​വ​സാ​ന ബാ​ച്ച് വ​ള്ള​ക്കാ​രെ​യും തി​രു​വ ​ല്ല ത​ഹ​സീ​ല്‍​ദാ​ര്‍ മി​നി.​ കെ തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണു യാ​ത്ര​യാ​ക്കി​യ ​ത്.