ഓ​ണ​ക്കാ​ല വി​ള​വെ​ടു​പ്പ് വെ​ള്ള​ത്തി​ലാ​യി; ന​ഷ്ട​പ്പെ​ട്ട​ത് ലോ​ക്ക്ഡൗ​ണി​ലെ കൃ​ഷി
Thursday, August 13, 2020 10:25 PM IST
കോ​ട്ടാ​ങ്ങ​ൽ: ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് ഇ​റ​ക്കി​യ കൃ​ഷി പ്ര​ള​യം കൊ​ണ്ടു​പോ​യി. ഇ​തോ​ടൊ​പ്പം ഓ​ണ​ക്കാ​ല വി​ള​വെ​ടു​പ്പ് ല​ക്ഷ്യ​മാ​ക്കി ന​ട്ടു​പി​ടി​പ്പി​ച്ച കൃ​ഷി​ക​ളും വെ​ള്ള​ത്തി​ലാ​യി. കാ​ർ​ഷി​ക മേ​ഖ​ല​യി​ലു​ണ്ടാ​യ ന​ഷ്ടം ക​ർ​ഷ​ക​രെ ദു​രി​ത​ത്തി​ലേ​ക്കു ന​യി​ക്കു​ക​യാ​ണ്. വ​ൻ​തോ​തി​ൽ മു​ത​ൽ​മു​ട​ക്കി ന​ട​ത്തി​യ കൃ​ഷി​ക്ക് ന​ഷ്ട​പ​രി​ഹാ​രം തു​ച്ഛ​മാ​ണെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. മി​ക്ക ക​ർ​ഷ​ക​രും വി​ള ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യി​ൽ അം​ഗ​ങ്ങ​ളു​മ​ല്ല.

മ​ണി​മ​ല​യാ​റി​ന്‍റെ തീ​ര​ങ്ങ​ളി​ലും അ​നു​ബ​ന്ധ നീ​രൊ​ഴു​ക്കി​ലും വെ​ള്ളം ഉ​യ​ർ​ന്നാ​ണ് കൃ​ഷി​യ​ട​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി​യ​ത്. മ​ര​ച്ചീ​നി, ഏ​ത്ത​വാ​ഴ, പ​ച്ച​ക്ക​റി എ​ന്നി​വ​യ്ക്കു വ്യാ​പ​ക​ന​ഷ്ട​മു​ണ്ട്. കാ​ട്ടു​പ​ന്നി ശ​ല്യ​ത്തെ പ്ര​തി​രോ​ധി​ച്ച് ന​ട്ടു​വ​ള​ർ​ത്തി​യ മ​ര​ച്ചീ​നി വി​ള​വെ​ടു​പ്പി​നു സ​മ​യ​മാ​യ​പ്പോ​ഴാ​ണ് ന​ശി​ച്ച​ത്. ആ​റു​മാ​സ​മാ​യ മ​ര​ച്ചീ​നി വ്യാ​പ​ക​മാ​യി ന​ഷ്ട​പ്പെ​ട്ടു. കോ​ട്ടാ​ങ്ങ​ൽ പ​ഞ്ചാ​യ​ത്തി​ൽ കോ​ട്ടാ​ങ്ങ​ൽ, കു​ള​ത്തൂ​ർ, ന​ടു​ഭാ​ഗം, പ​ല​യ്ക്ക​ൽ, വാ​യ്പൂ​ര്, ചു​ങ്ക​പ്പാ​റ ഭാ​ഗ​ങ്ങ​ളി​ൽ വ​ൻ ന​ഷ്ട​മു​ണ്ട്. കൊ​റ്റ​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ പെ​രു​ന്പെ​ട്ടി, ചാ​ലാ​പ്പ​ള്ളി ഭാ​ഗ​ത്തും ന​ഷ്ടം ഏ​റെ​യാ​ണ്. കൃ​ഷി​ക്കു​ണ്ടാ​യ ന​ഷ്ടം പ്രാ​ഥ​മി​ക​മാ​യി മാ​ത്ര​മേ എ​ടു​ത്തി​ട്ടു​ള്ളൂ. പ​ല​യി​ട​ത്തും വെ​ള്ളം പൂ​ർ​ണ​മാ​യി ഇ​റ​ങ്ങാ​ത്ത​തി​നാ​ൽ ന​ഷ്ടം ക​ണ​ക്കാ​ക്കാ​നാ​യി​ട്ടി​ല്ല.

വാ​യ്പ​യെ​ടു​ത്ത് പാ​ട്ട​ഭൂ​മി​യി​ൽ കൃ​ഷി ഇ​റ​ക്കി​യ​വ​ർ​ക്കും ന​ഷ്ടം ഏ​റെ​യാ​ണ്. കോ​വി​ഡ് കാ​ല​ത്ത് പ്ര​തീ​ക്ഷ​ക​ളോ​ടെ കൃ​ഷി​യി​റ​ക്കി​യ​വ​രാ​ണ് പ്ര​തീ​ക്ഷ ന​ഷ്ട​മാ​യ​ത്.

ഓ​ണ​ക്കാ​ല​ത്ത് വി​പ​ണി​യി​ൽ എ​ത്തി​ക്കാ​ൻ ക​ഴി​യു​ന്ന​ത​ര​ത്തി​ൽ ന​ട​ത്തി​യ വി​വി​ധ​ത​രം പ​ച്ച​ക്ക​റി​ക​ളാ​ണ് വെ​ള്ള​ത്തി​ലാ​യ​ത്. മ​ഴ ശ​ക്ത​മാ​യി​രു​ന്ന​തി​നാ​ൽ പ​ച്ച​ക്ക​റി കൃ​ഷി പൂ​ർ​ണ​മാ​യി ന​ഷ്ട​പ്പെ​ട്ട സ്ഥി​തി​യാ​ണ്.

കൃ​ഷി​നാ​ശം: ക​ണ​ക്കെ​ടു​പ്പ് തു​ട​രു​ന്നു, ന​ഷ്ടം 16.879 കോ​ടി വ​രെ​യാ​യി

പ​ത്ത​നം​തി​ട്ട: കാ​ല​വ​ര്‍​ഷ​ത്തി​ല്‍ ബു​ധ​നാ​ഴ്ച വ​രെ​യു​ള്ള അ​ഞ്ച് ദി​വ​സ​ങ്ങ​ളി​ല്‍ ജി​ല്ല​യി​ല്‍ 16.879 കോ​ടി രൂ​പ​യു​ടെ കൃ​ഷി​നാ​ശം സം​ഭ​വി​ച്ച​താ​യി കൃ​ഷി വ​കു​പ്പി​ന്‍റെ പ്രാ​ഥ​മി​ക ക​ണ​ക്ക്.
ജി​ല്ല​യി​ല്‍ 6826 ക​ര്‍​ഷ​ക​രു​ടെ 452.94 ഹെ​ക്ട​ര്‍ സ്ഥ​ല​ത്തെ കൃ​ഷി വി​ള​ക​ള്‍​ക്കാ​ണു നാ​ശം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത് എ​ന്നാ​ണ് പ്രാ​ഥ​മി​ക ക​ണ​ക്ക്.

ഏ​റ്റ​വും കൂ​ടു​ത​ല്‍ എ​ണ്ണം നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യി​രി​ക്കു​ന്ന​തു വാ​ഴ ക​ര്‍​ഷ​ക​ര്‍​ക്കാ​ണ്. 115.67 ഹെ​ക്ട​ര്‍ സ്ഥ​ല​ത്തെ 1809 ക​ര്‍​ഷ​ക​രു​ടെ 1,74,988 കു​ല​ച്ച​വാ​ഴ​ക​ള്‍ കാ​ല​വ​ര്‍​ഷ​ത്തി​ല്‍ ന​ശി​ച്ചു. 81.12 ഹെ​ക്ട​ര്‍ സ്ഥ​ല​ത്തെ 1567 ക​ര്‍​ഷ​ക​രു​ടെ 1,04,221 കു​ല​യ്ക്കാ​ത്ത വാ​ഴ​ക​ളും കാ​ല​വ​ര്‍​ഷ​ത്തി​ല്‍ ന​ശി​ച്ചു. നെ​ല്ല്, പ​ച്ച​ക്ക​റി, റ​ബ​ർ, തെ​ങ്ങ്, കു​രു​മു​ള​ക്, കി​ഴ​ങ്ങ് വ​ര്‍​ഗ​ങ്ങ​ള്‍, മ​ര​ച്ചീ​നി, വെ​റ്റി​ല​കൊ​ടി, ഇ​ഞ്ചി, മ​ഞ്ഞ​ള്‍, കൊ​ക്കോ, ക​രി​മ്പ്, ജാ​തി എ​ന്നീ വി​ള​ക​ള്‍​ക്കാ​ണ് പ്ര​ധാ​ന​മാ​യും നാ​ശം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.
കാ​ല​വ​ര്‍​ഷ​ത്തി​ല്‍ കൃ​ഷി ന​ശി​ച്ച ക​ര്‍​ഷ​ക​ര്‍​ക്ക് അ​വ​രു​ടെ പ​രി​ധി​യി​ലു​ള്ള കൃ​ഷി​ഭ​വ​നി​ല്‍ ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാം. കൃ​ഷി ഭ​വ​നി​ല്‍​നി​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ കൃ​ഷി​ഇ​ട​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച് നാ​ശ​ന​ഷ്ടം എ​ത്ര​യെ​ന്ന് വി​ല​യി​രു​ത്തും. പ്ര​കൃ​തി ദു​ര​ന്ത​ത്തി​ന്‍റെ ഗ​ണ​ത്തി​ല്‍ പെ​ടു​ന്ന​തി​ന് അ​തി​ന്‍റെ നി​ര​ക്കി​ലു​ള്ള തു​ക​യും വി​ള ഇ​ന്‍​ഷ്വ​റ​ന്‍​സ് എ​ടു​ത്തി​ട്ടു​ള്ള ക​ര്‍​ഷ​ക​ര്‍​ക്ക് ആ ​നി​ര​ക്കി​ലു​ള്ള തു​ക​യും ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കു​ന്ന​തി​നു സ​ര്‍​ക്കാ​രി​നു സ​മ​ര്‍​പ്പി​ക്കും.