റേ​ഷ​ന്‍ ക​ട​ക​ളി​ലൂ​ടെ സൗ​ജ​ന്യ ഓ​ണ​ക്കി​റ്റി​ന്‍റെ വി​ത​ര​ണം ഇ​ന്നു മു​ത​ല്‍ ‌
Wednesday, August 12, 2020 10:21 PM IST
പ​ത്ത​നം​തി​ട്ട: ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച സൗ​ജ​ന്യ പ​ല​വ്യ​ഞ്ജ​ന കി​റ്റു​ക​ള്‍ ഇ​ന്നു മു​ത​ല്‍ ജി​ല്ല​യി​ല്‍ ഘ​ട്ടം ഘ​ട്ട​മാ​യി വി​ത​ര​ണം ആ​രം​ഭി​ക്കു​മെ​ന്ന് ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. എ​എ​വൈ (മ​ഞ്ഞ കാ​ര്‍​ഡ്) വി​ഭാ​ഗ​ത്തി​ന് 13, 14, 16 തീ​യ​തി​ക​ളി​ലാ​യി വി​ത​ര​ണം ചെ​യ്യും. തു​ട​ര്‍​ന്ന് മു​ന്‍​ഗ​ണ​നാ വി​ഭാ​ഗ​ത്തി​നും പൊ​തു​വി​ഭാ​ഗം സ​ബ്‌​സി​ഡി, സ​ബ്‌​സി​ഡി ഇ​ത​ര കാ​ര്‍​ഡു​ക​ള്‍​ക്കും കി​റ്റ് വി​ത​ര​ണം ചെ​യ്യും. ‌ജൂ​ലൈ മാ​സം റേ​ഷ​ന്‍ വാ​ങ്ങി​യ ക​ട​ക​ളി​ല്‍ നി​ന്ന് കി​റ്റു​ക​ള്‍ വാ​ങ്ങാം. ഓ​ഗ​സ്റ്റ് മാ​സം നീ​ല, വെ​ള​ള കാ​ര്‍​ഡു​കാ​ര്‍​ക്ക് 15 രൂ​പാ നി​ര​ക്കി​ല്‍ 10 കി​ലോ അ​രി ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ധി​ക​മാ​യി ന​ല്‍​കു​മെ​ന്നും ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ‌