സി​ബി​ഐ അ​ന്വേ​ഷ​ണ ആ​വ​ശ്യം സ​ർ​ക്കാ​രും അം​ഗീ​ക​രി​ക്ക​ണം: പി.​ജെ. കു​ര്യ​ൻ
Wednesday, August 12, 2020 10:21 PM IST
പ​ത്ത​നം​തി​ട്ട: ചി​റ്റാ​റി​ൽ വ​ന​പാ​ല​ക​രു​ടെ ക​സ്റ്റ​ഡി​യി​ൽ പി.​പി. മ​ത്താ​യി എ​ന്ന യു​വ​ക​ർ​ഷ​ക​ൻ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യം സ​ർ​ക്കാ​രും അം​ഗീ​ക​രി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്ന് കോ​ണ്‍​ഗ്ര​സ് രാ​ഷ്ട്രീ​യ​കാ​ര്യ​സ​മി​തി​യം​ഗം പ്ര​ഫ.​പി.​ജെ. കു​ര്യ​ൻ.
മ​ത്താ​യി​യു​ടെ മ​ര​ണ​ത്തി​നു​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജോ​സ​ഫ് വി​ഭാ​ഗം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ലാ ആ​സ്ഥാ​ന​ത്ത് ആ​രം​ഭി​ച്ച റി​ലേ സ​ത്യ​ഗ്ര​ഹം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.‌
മ​ര​ണ​ത്തി​നു​ത്ത​ര​വാ​ദി​ക​ളായ ഉ​ദ്യോ​ഗ​സ്ഥ​രെ 16 ദി​വ​സ​മാ​യി​ട്ടും അ​റ​സ്റ്റ് ചെ​യ്യാ​തെ​യും കൊ​ല​ക്കു​റ്റ​ത്തി​നു കേ​സെ​ടു​ക്കാതെ​യു​മി​രി​ക്കു​ന്ന സാ​ഹ​ച​ര്യത്തി​ൽ സ്വ​ത​ന്ത്ര ഏ​ജ​ൻ​സി കേ​സ് അ​ന്വേ​ഷി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും കു​ര്യ​ൻ പ​റ​ഞ്ഞു.‌ യു​ഡി​എ​ഫ് സെ​ക്ര​ട്ട​റി കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​വ് മു​ൻ എം​എ​ൽ​എ ജോ​ണി നെ​ല്ലൂ​രാ​ണ് ഇ​ന്ന​ലെ സ​ത്യ​ഗ്ര​ഹം അ​നു​ഷ്ഠി​ച്ച​ത്.‌
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ക്ട​ർ ടി. ​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ്, മു​ൻ എം​പി കെ. ​ഫ്രാ​ൻ​സി​സ് ജോ​ർ​ജ്, പ്ര​ഫ. ഡി.​കെ. ജോ​ണ്‍, ജോ​ണ്‍ കെ. ​മാ​ത്യൂ​സ്, കു​ഞ്ഞു​കോ​ശി പോ​ൾ, ജോ​ണ്‍​സ​ണ്‍ വി​ള​വി​നാ​ൽ, ഡോ. ​ഏ​ബ്ര​ഹാം ക​ല​മ​ണ്ണി​ൽ, കു​ള​ക്ക​ട രാ​ജു, വ​ർ​ഗീ​സ് മാ​മ്മ​ൻ, ജോ​ർ​ജ് കു​ന്ന​പ്പു​ഴ, ദീ​പു ഉ​മ്മ​ൻ, കു​ഞ്ഞു​മോ​ൻ കെ​ങ്കി​രേ​ത്ത്, രാ​ജീ​വ് താ​മ​ര​പ്പ​ള്ളി​ൽ, തോ​മ​സ്കു​ട്ടി കു​മ്മ​ണ്ണൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌‌സംസ്ഥാന ഉന്നതാധികാര സമിതിയംഗം കുഞ്ഞുകോശി പോൾ ഇന്ന് സത്യഗ്രഹം അനുഷ്ഠിക്കും.