മ​ത്താ​യി​യു​ടെ മ​ര​ണം: വ​നം​മ​ന്ത്രി​യ്ക്കെ​തി​രെ​യും കേ​സെ​ടു​ക്ക​ണം - പി.​സി. ജോ​ർ​ജ്
Wednesday, August 12, 2020 10:21 PM IST
പ​ത്ത​നം​തി​ട്ട: ചി​റ്റാ​റി​ലെ മ​ത്താ​യി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ പ്ര​സ്താ​വ​ന ന​ട​ത്തു​ക​യും കു​റ്റ​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ സം​ര​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്ന വ​നം​മ​ന്ത്രി​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്ന് കേ​ര​ള ജ​ന​പ​ക്ഷം ര​ക്ഷാ​ധി​കാ​രി പി.​സി. ജോ​ർ​ജ് എം​എ​ൽ​എ.
മ​ത്താ​യി​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ച്ച​ശേ​ഷം ക​ട്ട​ച്ചി​റ, കു​ട​പ്പ​ന ദേ​ശ​സ​മി​തി​യു​ടെ ദുഃ​ഖാ​ച​ര​ണ സ​മ​ര​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.‌
വ​ന​പാ​ല​ക​രു​ടെ ആ​സൂ​ത്രി​ത​മാ​യ കൊ​ല​പാ​ത​ക​മാ​ണ് മ​ത്താ​യി​യു​ടേ​ത്. വ​നം​വ​കു​പ്പി​ന്‍റെ ക​സ്റ്റ​ഡി​യി​ൽ കൊ​ല്ല​പ്പെ​ട്ട​യാ​ളെ​ന്ന നി​ല​യി​ൽ മ​ത്താ​യി​യു​ടെ കു​ടും​ബ​ത്തെ സം​ര​ക്ഷി​ക്കാ​നു​ള്ള ചു​മ​ത​ല സ​ർ​ക്കാ​രി​നു​ണ്ട്. ഇ​തി​ൽ നി​ന്ന് ഒ​ളി​ച്ചോ​ടാ​നാ​ണ് വ​നം​മ​ന്ത്രി ശ്ര​മി​ക്കു​ന്ന​ത്.
കു​ടും​ബ​ത്തി​ന് 50 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​ര​വും ഭാ​ര​യ്ക്കു സ​ർ​ക്കാ​ർ ജോ​ലി​യും കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണ​വും സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും പി.​സി. ജോ​ർ​ജ് ആ​വ​ശ്യ​പ്പെ​ട്ടു.‌
മ​ല​യോ​ര ക​ർ​ഷ​ക​ർ​ക്ക് അ​ട​ക്കം നേ​രി​ടേ​ണ്ടി​വ​രു​ന്ന ഇ​ത്ത​രം ജ​ന​ദ്രോ​ഹ​പ​ര​മാ​യ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കേ​ണ്ട കാ​ലം അ​തി​ക്ര​മി​ച്ചെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.‌
സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​കൃ​ഷ്ണ​കു​മാ​ർ. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റ​ജി കെ. ​ചെ​റി​യാ​ൻ, ജി​ല്ലാ ജ​ന​ത​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ സ​സീ​ർ വ​യ​ലും​ത​ല​യ്ക്ക​ൽ, ഇ. ​ഒ. ജോ​ണ്‍,എ​ബി മ​ല​ഞ്ച​രു​വി​ൽ എ​ന്നി​വ​രും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. ‌