പോ​സി​റ്റീ​വി​റ്റി 3.65 ശ​ത​മാ​നം,‌ മ​ര​ണ​നി​ര​ക്ക് 01.11 ശ​ത​മാ​നം‌
Wednesday, August 12, 2020 10:18 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് പോ​സി​റ്റീ​വി​റ്റി, മ​ര​ണ​നി​ര​ക്കു​ക​ളി​ൽ ജി​ല്ല​യ്ക്കു നേ​ട്ടം. സം​സ്ഥാ​ന​ത്തെ ഇ​ത​ര ജി​ല്ല​ക​ളെ അ​പേ​ക്ഷി​ച്ച് പ​ത്ത​നം​തി​ട്ട​യു​ടെ നി​ര​ക്കി​ൽ ആ​ശ്വാ​സം പ​ക​രു​ന്ന​താ​ണ്. ജി​ല്ല​യി​ൽ നി​ല​വി​ൽ ര​ണ്ടു​പേ​ർ മാ​ത്ര​മാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. പ​രി​ശോ​ധ​ന​ക​ളി​ൽ മു​ന്പി​ലു​ള്ള ജി​ല്ല​യി​ൽ പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് 3.65 ശ​ത​മാ​നം മാ​ത്ര​മാ​ണ്. ‌ഇ​ന്ന​ലെ ജി​ല്ല​യി​ൽ 851 സ്ര​വ സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കെ​ടു​ത്തു. ഇ​തേ​വ​രെ 48983 പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ന്ന​ത്. ഇ​തി​ൽ 986 ഫ​ല​ങ്ങ​ൾ ല​ഭി​ക്കാ​നു​ണ്ട്. ഇ​ന്ന​ലെ 582 പേ​രി​ൽ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തി. 30 ട്രൂ​നാ​റ്റ് പ​രി​ശോ​ധ​ന​ക​ളും 239 പേ​രി​ൽ റാ​പ്പി​ഡ് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യും ന​ട​ത്തി.

ക​ട​ന്പ​നാ​ട് വാ​ർ​ഡ് 12 ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ൺ ‌

പ​ത്ത​നം​തി​ട്ട: ക​ട​മ്പ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് 12 ല്‍ ​ഇ​ന്ന​ലെ മു​ത​ല്‍ ഏ​ഴു ദി​വ​സ​ത്തേ​ക്ക് ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി. ‌

‌നി​യ​ന്ത്ര​ണ​ത്തി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി‌

പ​ത്ത​നം​തി​ട്ട: ക​ല്ലൂ​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് 8, 14, വ​ള്ളി​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് അ​ഞ്ച് എ​ന്നീ സ്ഥ​ല​ങ്ങ​ളെ ഇ​ന്നു മു​ത​ല്‍ ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണ​ത്തി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി നൂ​ഹ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു. ‌