തി​രു​വ​ല്ല മാ​ർ​ത്തോ​മ്മ കോ​ള​ജി​ൽ ദേ​ശീ​യ വെ​ബി​നാ​ർ ആ​രം​ഭി​ച്ചു ‌
Wednesday, August 12, 2020 10:18 PM IST
‌തി​രു​വ​ല്ല: മാ​ർ​ത്തോ​മ്മ കോ​ള​ജി​ലെ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് കോ​മേ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ "ഇ​ന്ത്യ​ൻ സാ​മ്പ​ത്തി​ക രം​ഗ​ത്ത് കോ​വി​ഡ്ഉ​യ​ത്തു​ന്ന സാ​ധ്യ​ത​ക​ളും വെ​ല്ലു​വി​ളി​ക​ളും' എ​ന്ന വി​ഷ​യ​ത്തി​ൽ ത്രി​ദി​ന ദേ​ശീ​യ വെ​ബി​നാ​ർ ആ​രം​ഭി​ച്ചു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​വ​റു​ഗീ​സ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് കോ​മേ​ഴ്സ് അ​ധ്യ​ക്ഷ​നും പ്ര​ഫ​സ​റു​മാ​യ ഡോ. ​ജി. രാ​ജു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.‌
തു​ട​ർ​ന്ന് കോ​വി​ഡും ഇ​ന്ത്യ​ൻ സാ​മ്പ​ത്തി​ക​രം​ഗ​വും എ​ന്ന വി​ഷ​യ​ത്തി​ൽ കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി പ്ര​ഫ​സ​റും വി​ദൂ​ര വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​വ​സ​ന്ത് ഗോ​പാ​ൽ പ്ര​സം​ഗി​ച്ചു. ഇ​ന്നും നാ​ളെ​യു​മാ​യി യ​ഥാ​ക്ര​മം കോ​വി​ഡും കോ​ർ​പ​റേ​റ്റ് ഫി​നാ​ൻ​ഷ്യ​ൽ റി​പ്പോ​ർ​ട്ടിം​ഗും എ​ന്ന വി​ഷ​യ​ത്തി​ൽ നി​ർ​മ​ല കോ​ള​ജ് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റും റി​സ​ർ​ച്ച് ഗൈ​ഡു​മാ​യ ഡോ. ​സോ​ണി കു​ര്യാ​ക്കോ​സും, കോ​വി​ഡും ഇ​ന്ത്യ​ൻ ടൂ​റി​സ​വും എ​ന്ന വി​ഷ​യ​ത്തി​ൽ മ​ഹാ​ത്മാ ഗാ​ന്ധി കോ​ള​ജി​ലെ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റും റി​സ​ർ​ച്ച് ഗൈ​ഡു​മാ​യ ഡോ. ​പ്ര​ദീ​പ് കു​മാ​റും ക്ലാ​സു​ക​ൾ ന​യി​ക്കും. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നാ​യി 185 പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു. ‌ കോ​മേ​ഴ്സ് വി​ഭാ​ഗം അ​ധ്യ​ക്ഷ​ൻ ലെ​ഫ്റ്റ​ന​ന്‍റ് റെ​യി​സ​ൻ സാം ​രാ​ജു, പ്ര​ഫ. നി​ജി​ൻ കെ ​മാ​ത്യു, പ്ര​ഫ. അ​ഞ്ജു മ​റി​യം ജോ​ൺ, ഗാ​യ​ത്രി എ​സ്. നാ​യ​ർ, അ​ശ്വ​തി ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.